കാമുകിയെ മാനഭംഗത്തിനിരയാക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ അക്രമി വെടിവച്ചു കൊന്നു
കാമുകിയെ മാനഭംഗത്തിനിരയാക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ അക്രമി വെടിവച്ചു കൊന്നു
Publish Date: Tue, 06 Mar 2018 (11:41 IST)
Updated Date: Tue, 06 Mar 2018 (11:43 IST)
കാമുകിയെ മാനഭംഗത്തിനിരയാക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ അക്രമി വെടിവച്ചു കൊന്നു. ഗാനേഷ് ദിനകരൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി താനെയിലെ നലിംബിയിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ദിനകരനേയും കാമുകിയേയും സമീപിച്ച അക്രമി ഇവരോട് പണം ആവശ്യപ്പെട്ടു. പണമില്ലെന്ന് ഇരുവരും പറഞ്ഞതോടെ യുവാവിനെ അക്രമി മര്‍ദ്ദിക്കുകയും തോക്ക് പുറത്തെടുക്കുകയും ചെയ്തു.
അക്രമി തോക്ക് ചൂണ്ടിയതോടെ ഭയന്ന ദിനകരനും കാമുകിയും തങ്ങളെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. ഇതിനിടെ ദിനകരനെ തോക്കിന് മുനയില്‍ നിര്‍ത്തി കാമുകിയെ പീഡിപ്പിക്കാന്‍ അക്രമി ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച ദിനകരന് നേര്‍ക്ക് ഇയാള്‍ വെടിയുതിര്‍ക്കുകയും ചെയ്തു.
ദിനകരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവശേഷം പ്രദേശത്തു നിന്നും രക്ഷപ്പെട്ട അക്രമിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.