Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒടുവില്‍ മഹാത്മാഗാന്ധിക്ക് നേരേയും! - ഇന്ത്യയെ ഇല്ലാതാക്കുകയാണോ ബിജെപിയുടെ ലക്ഷ്യം?

ഞങ്ങള്‍ക്കിഷ്ടമില്ലാത്ത മഹാന്മാര്‍ ഒന്നും ഇന്ത്യയില്‍ വേണ്ട? - ബിജെപിയുടെ തീരുമാനം ഇതോ?

ഒടുവില്‍ മഹാത്മാഗാന്ധിക്ക് നേരേയും! - ഇന്ത്യയെ ഇല്ലാതാക്കുകയാണോ ബിജെപിയുടെ ലക്ഷ്യം?
, വ്യാഴം, 8 മാര്‍ച്ച് 2018 (10:27 IST)
ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന കാലം വിതൂരമല്ലെന്നാണ് സംഘപരിവാര്‍ പറയുന്നത്. അതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ മുഴുവന്‍ ബിജെപി നിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി വിജയം ആഘോഷിച്ചത് ആക്രമാസക്തമായിട്ടാണ്. 
 
ത്രിപുരയിലെ പ്രതിമകള്‍ ഓരോന്നായി തകര്‍ത്തുകൊണ്ടിരുന്നു. രാജ്യവ്യാപകമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രതിമ തകര്‍ക്കല്‍ കേരളത്തിലും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയാണ് കേരളത്തിൽ ആക്രമണമുണ്ടായത്. കണ്ണൂർ തളിപ്പറമ്പിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെ വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണം.
 
പ്രതിമയിൽ ചാർത്തിയിരുന്നു കണ്ണടയും മാലയും നശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കാവി വസ്ത്രമണിഞ്ഞ ആളാണ് ആക്രമണം നടത്തിയതെന്ന് സമീപവാസികള്‍ വ്യക്തമാക്കി. ഇയാള്‍ ഗാന്ധി പ്രതിമയ്ക്കു നേരെ കല്ലെടുത്തെറിയുകയായിരുന്നു.
 
ത്രിപുരയിലെ ലെനിൻ പ്രതിമ തകർത്തതോടെയാണ് രാജ്യവ്യാപകമായി പ്രമുഖരുടെ പ്രതിമകൾക്ക് നേരെ ആക്രമണമുണ്ടായത്. ലെനിൻ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിലെ പെരിയാർ, കൊൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജി, മീററ്റിലെ അംബേദ്ക്കർ പ്രതിമകളും തകർക്കപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടിപ്പിച്ച് കിടത്താന്‍ ആഗോള ഭീമനെത്തുന്നു; കൊക്കക്കോള ല​ഹ​രി​പാ​നീ​യം പുറത്തിറക്കുന്നു