Daily Horoscope
✕

തുടക്കം മുതലെടുക്കാനാവാതെ ശ്രീലങ്ക, ഓസ്ട്രേലിയക്കെതിരെ 209 റൺസിന് പുറത്ത്

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (18:20 IST)
ലോകകപ്പ് ക്രിക്കറ്റിലെ നിർണായകമായ മത്സരത്തിൽ ശ്രീലങ്കക്കെതിരെ ഓസീസിന് 210 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ പതും നിസങ്കയും കുശാൽ പെരേരയും ചേർന്ന് നൽകിയത്. ആദ്യവിക്കറ്റ് നഷ്ടമാകുമ്പോൾ 21 ഓവറിൽ 125 റൺസെന്ന നിലയിലായിരുന്നു ശ്രീലങ്ക. തുടർന്ന് 9 വിക്കറ്റിൽ വെറും 84 റൺസ് മാത്രമാണ് ശ്രീലങ്കൻ ബാറ്റർമാർ സ്വന്തമാക്കിയത്.
 
8 ഓവറിൽ 47 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ആദം സാമ്പയാണ് ശ്രീലങ്കൻ ഇന്നിങ്ങ്സിനെ തകർത്തത്. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് എന്നിവർ 2 വിക്കറ്റും ഗ്ലെൻ മാക്സ്വെൽ ഒരു വിക്കറ്റും സ്വന്തമാക്കി. ശ്രീലങ്കയ്ക്ക് വേണ്ടി പതും നിസങ്ക 67 പന്തിൽ 61 റൺസും കുശാൽ മെൻഡിസ് 82 പന്തിൽ 78 റൺസും സ്വന്തമാക്കി. കഴിഞ്ഞ മത്സരങ്ങളിലെ ശ്രീലങ്കയുടെ ബാറ്റിംഗ് കരുത്തായിരുന്ന കുശാൽ പെരെരയ്ക്ക് 9 റൺസ് മാത്രമാണ് മത്സരത്തിൽ നേടാനായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

5 റൺസിന് 4 വിക്കറ്റ് , രക്ഷകനായി അവതരിച്ച് ഒമർസായി, സിംബാബ്‌വെയ്ക്കെതിരെ അഫ്ഗാന് അവിശ്വസനീയ ജയം, ലോക റെക്കോർഡ്

ഇന്ത്യക്കെതിരായ ടി20 പരമ്പര, ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും പുറത്ത്, കിവീസിന് കനത്ത തിരിച്ചടി

ലസിത് മലിംഗയും മുംബൈ ഇന്ത്യൻസും പിരിഞ്ഞു

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അവർ മാത്രമല്ല, മുഴുവൻ ടീമും പങ്കാളികളായിരുന്നു, പന്ത് ചുരുണ്ടൽ വിവാദത്തിൽ വെളിപ്പെടുത്തലുമായി ഉസ്മാൻ ഖവാജ

എംഎൽഎസിൽ ചരിത്രം രചിച്ച് മെസ്സി, രണ്ടാം സീസണിലും ഗോൾഡൻ ബൂട്ട്

ഫ്രാഞ്ചൈസികള്‍ക്ക് എതിര്‍പ്പ്, ഐപിഎല്ലിന്റെ അടുത്ത സീസണിലും ഇമ്പാക്റ്റ് പ്ലെയര്‍ നിയമം തുടരാന്‍ സാധ്യത

ഇന്ത്യന്‍ പേസ് നിരയിലെ പുത്തന്‍ പ്രതീക്ഷയോ? താരോദയമായി ഗുര്‍നൂര്‍ ബ്രാര്‍, ജവഗല്‍ ശ്രീനാഥിന്റെ റെക്കോര്‍ഡ് പ്രകടനത്തിനരികില്‍

ശ്രേയസിന് കീഴിൽ കളിക്കണം; ഒടുവിൽ പിടിവാശി വിട്ട് ഹാർദിക്, അർഷ്ദീപ് മുംബൈയിൽ

അടുത്ത ലേഖനം
Show comments