Webdunia - Bharat's app for daily news and videos

Install App

കോലി പറഞ്ഞാൽ പിന്നെ ഡൽഹിക്കാർ കേൾക്കാതിരിക്കുമോ, നവീന് വേണ്ടി ആർപ്പുവിളിച്ച് ആരാധകർ

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (17:40 IST)
ക്രിക്കറ്റില്‍ ചില കാര്യങ്ങള്‍ തീര്‍ത്തും പ്രവചനാതീതമാണ്. തങ്ങളുടേതായ ദിവസത്തില്‍ വമ്പന്‍ ടീമുകളെ അട്ടിമറിക്കുന്ന കുഞ്ഞന്മാരെ പറ്റിയല്ല പറഞ്ഞുവരുന്നത്. ആരെങ്കിലും ചിന്തിച്ച് കാണുമോ ലോകകപ്പിന് മുന്‍പ് നവീന്‍ ഉള്‍ ഹഖിന്റെ രക്തത്തിനായി ആര്‍പ്പുവിളിച്ചവര്‍ അയാള്‍ക്ക് വേണ്ടി ലോകകപ്പില്‍ തന്നെ കയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുമെന്ന്. എന്നാല്‍ അത്തരത്തിലുള്ള ഒരു അത്ഭുതമാണ് ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കാണാനായത്.
 
ഐപിഎല്ലില്‍ ആര്‍സിബി താരം വിരാട് കോലിയുമായി ഉടക്കിയതോടെയാണ് അഫ്ഗാന്‍ താരമായ നവീന്‍ ഉള്‍ ഹഖ് ഇന്ത്യന്‍ ആരാധകരുടെ നോട്ടപ്പുള്ളിയായത്. കളിക്കളത്തിലെ വൈരാഗ്യത്തിന് മറുപടി കളിക്കളത്തില്‍ തന്നെ വെച്ച് നല്‍കാറുള്ള വിരാട് കോലി പക്ഷേ തന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ നവീനെതിരെ വൈര്യം തുടരുകയല്ല ചെയ്തത്. പകരം നവീനെതിരെ തിരിഞ്ഞ കാണികളോട് അത് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കോലിയുടെ നിര്‍ദേശം ഇന്ത്യന്‍ ആരാധകര്‍ പാലിച്ചെന്ന് മാത്രമല്ല. തൊട്ടടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയ അഫ്ഗാന് മികച്ച പിന്തുണയാണ് ഇന്ത്യന്‍ ആരാധകര്‍ നല്‍കിയത്.
 
ഇംഗ്ലണ്ട് നായകനായ ജോസ് ബട്ട്‌ലറെ പുറത്താക്കിയ നവീന്റെ ഇന്‍സ്വിങ്ങറിനെ വലിയ ആഘോഷപൂര്‍വമാണ് ഡല്‍ഹി ആരാധകര്‍ വരവേറ്റത്. കഴിഞ്ഞ മത്സരം വരെ കാണികളുടെ നോട്ടപ്പുള്ളിയായിരുന്ന നവീന്‍ ഇന്ത്യയില്‍ തനിക്ക് കിട്ടുന്ന ഈ പിന്തുണയില്‍ സന്തോഷവാനായിരിക്കുമെന്നത് ഉറപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്ക്: ബട്ട്‌ലർ ഏകദിനവും കളിക്കില്ല, ഹാരി ബ്രൂക് ഇംഗ്ലണ്ട് ക്യാപ്റ്റൻ

കളിക്കാനറിയില്ലെങ്കിലും വായ്താളത്തിന് കുറവില്ല, ബാബർ കോലിയെ കണ്ട് പഠിക്കണമെന്ന് യൂനിസ് ഖാൻ

ഡയമണ്ട് ലീഗില്‍ 0.01 സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ട്രോഫി നഷ്ടപ്പെടുത്തി നീരജ് ചോപ്ര

ഓസ്‌ട്രേലിയക്കെതിരെ ലിവിങ്ങ്സ്റ്റണിന്റെ ബാറ്റിംഗ് കൊടുങ്കാറ്റ്, രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് വിജയം

ആലപ്പുഴ റിപ്പിള്‍സിനെതിരെ വിഷ്ണുവിന്റെ സിക്‌സര്‍ വിനോദം, 17 സിക്‌സിന്റെ അകമ്പടിയില്‍ അടിച്ച് കൂട്ടിയത് 139 റണ്‍സ്!

അടുത്ത ലേഖനം
Show comments