Publish Date: Sun, 05 Nov 2023 (18:23 IST)
Updated Date: Sun, 05 Nov 2023 (18:27 IST)
ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ. കോലിക്ക് സെഞ്ചുറി. ദക്ഷിണാഫ്രിക്കക്കെതിരെ 50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇന്ന് സെഞ്ചുറി നേടിയതോടെ ഇതിഹാസം സച്ചിന്റെ റെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ് കോലി. ഇന്ത്യക്കായി 77 റണ്‍സെടുത്ത് ശ്രേയസ് അയ്യരും തിളങ്ങി. അവസാന ഓവറുകളില്‍ 15 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് ജഡേജ ടീമിന് കരുത്തേകി.
ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് കളി നടക്കുന്നത്. പോയിന്റ് പട്ടികയില്‍ ഓന്നാം സ്ഥാനത്തുള്ള ഇന്ത്യയും രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരുന്നത് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. രണ്ടു ടീമികളും സെമി ഉറപ്പിച്ചിട്ടുണ്ട്.