Publish Date: Thu, 02 Nov 2023 (14:45 IST)
Updated Date: Thu, 02 Nov 2023 (14:50 IST)
തുടക്കത്തിലേ നിര്‍ണായക ക്യാച്ചുകള്‍ പാഴാക്കി ശ്രീലങ്ക. ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും വിക്കറ്റുകളാണ് പാഴാക്കിയത്. അതേസമയം അതേസമയം ആദ്യ ഓവര്‍ എറിഞ്ഞ ദില്‍ഷന്‍ മധുശങ്കരയുടെ രണ്ടാമത്തെ പന്തില്‍ രോഹിത് ശര്‍മ പുറത്തായിട്ടുണ്ട്. നേരിട്ട ആദ്യ പന്ത് രോഹിത് ശര്‍മ ബൗണ്ടറിയിലെത്തിച്ചിരുന്നു.
നിലവില്‍ ഇന്ത്യ ഏഴ് ഓവറില്‍ 42 റണ്‍സ് നേടിയിട്ടുണ്ട്. ആറുമത്സരങ്ങളിലും വിജയക്കുതിപ്പ് നടത്തിയാണ് ഇന്ത്യ നില്‍ക്കുന്നത്. ഇന്ത്യയുടെ നിലവിലെ സ്ഥാനം രണ്ടാണ്. അതേസമയം നാലുതോല്‍വികളോടെ ഏഴാം സ്ഥാനത്താണ് ശ്രീലങ്ക.