Select Your Language

Notifications

webdunia
webdunia
webdunia
webdunia

ODI World Cup 2023: ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് അടിതുടങ്ങി ഇന്ത്യ

ODI World Cup 2023: ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് അടിതുടങ്ങി ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 5 നവം‌ബര്‍ 2023 (14:28 IST)
ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് അടിതുടങ്ങി ഇന്ത്യ. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് കളി നടക്കുന്നത്. പോയിന്റ് പട്ടികയില്‍ ഓന്നാം സ്ഥാനത്തുള്ള ഇന്ത്യയും രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരുന്നത് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. രണ്ടു ടീമികളും സെമി ഉറപ്പിച്ചിട്ടുണ്ട്. 
 
ഏഴുമത്സരങ്ങളില്‍ നിന്ന് ഇന്ത്യ 14 പോയിന്റും ദക്ഷിണാഫ്രിക്ക 12 പോയിന്റും നേടിയിട്ടുണ്ട്. നെതര്‍ലാന്റിനോട് മാത്രമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിട്ടുള്ളത്. രോഹിത്തും ഗില്ലുമാണ് ക്രീസില്‍. രോഹിത് തുടക്കത്തില്‍ തന്നെ പതിവുപോലെ അടി തുടങ്ങിയിരിക്കുകയാണ്. അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 61 റണ്‍സ് നേടിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്ക് പിന്നാലെ സെമി ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക; ഇനിയുള്ള രണ്ട് ടീമുകള്‍ ആരൊക്കെ?