Webdunia - Bharat's app for daily news and videos

Install App

അവർ ഞങ്ങളുടെ സുഹൃത്തുക്കളല്ല: സൂപ്പർ ഓവറിന് ശേഷം പ്രതികരണവുമായി കെയ്‌ൻ വില്യംസൺ

അഭിറാം മനോഹർ
വ്യാഴം, 30 ജനുവരി 2020 (12:27 IST)
ഒരു സൂപ്പർ ഓവറിൽ മത്സരം കൈവിടുന്നതിന്റെ ആഘാതം ന്യൂസിലൻഡിനെ പോലെ അറിയുന്ന മറ്റൊരു ടീം ഉണ്ടാവില്ല. ഇന്നലെ ഇന്ത്യയുമായുള്ള മൂന്നാം ടി20യിൽ സൂപ്പർ ഓവറിൽ പരാജയപ്പെട്ടതോടെ ഇന്ത്യക്കെതിരായുള്ള ടി20 പരമ്പരയാണ് ന്യൂസിലൻഡിന് നഷ്ടപ്പെട്ടത്. ഇതോടെ സൂപ്പർ ഓവറുകൾ ഒരിക്കലും ഞങ്ങളുടെ സുഹൃത്തുക്കൾ അല്ലെന്ന പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കിവീസ് നായകനായ കെയ്‌ൻ വില്യംസൺ. 
 
ഈയൊരു പരമ്പര മാത്രമല്ല, ഏതൊരു ടീമും സ്വപ്നം കാണുന്ന ലോകകപ്പ് നേട്ടവും കിവികൾക്ക് നഷ്ടമായത് ഒരു സൂപ്പർ ഓവറിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വില്യംസണിന്റെ പ്രതികരണം. സൂപ്പർ ഓവറിന് മുൻപ് തന്നെ ഇന്ത്യക്കെതിരായ മത്സരം ജയിക്കേണ്ടതായിരുന്നുവെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും വില്യംസൺ പറഞ്ഞു.
 
നന്നായി കഠിനാദ്ധ്വാനം ചെയ്ത ശേഷം മത്സരം കൈവിട്ട് പോവുക എന്നത് ഏറെ നിരാശ നൽകുന്നതാണെന്നും എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലെ ടീമിന്റെ പ്രകടനം കണക്കിലെടുക്കുമ്പോൾ ടീം എന്ന നിലയിൽ ന്യൂസിലൻഡ് ഏറെ മെച്ചപ്പെട്ടതായും കെയ്‌ൻ വില്യംസൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments