Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഗപ്‌റ്റിലിനെ കൂട്ടിലടച്ച് സഞ്ജു, കിടിലൻ ക്യാച്ച്

ഗപ്‌റ്റിലിനെ കൂട്ടിലടച്ച് സഞ്ജു, കിടിലൻ ക്യാച്ച്

ചിപ്പി പീലിപ്പോസ്

, ബുധന്‍, 29 ജനുവരി 2020 (15:25 IST)
ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 180 റണ്‍സ് വിജയലക്ഷ്യം 
പിന്തുടർന്നാണ് ന്യൂസിലൻഡ് കളത്തിലിറങ്ങിയത്. 
 
എട്ട് ഓവർ വരെ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും (31) കോളിന്‍ മണ്‍റോയും (14) ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി. ഇന്ത്യയെ പ്രതിരോധത്തിലാക്കിയ ഗപ്റ്റിലിനെ കൂടരാത്തിലേക്ക് മടക്കി അയച്ചത് ഷാർദുൽ താക്കൂർ ആണ്. താക്കൂറിന്റെ പന്തില്‍ സഞ്ജു സാംസണാണ് ഗപ്റ്റിലിനെ ക്യാച്ചെടുത്തത്. ബൌണ്ടറിയെന്ന് കരുതിയ ബോളാണ് സഞ്ജു കൈക്കുള്ളിലാക്കിയത്. 
 
ബുംറയെറിഞ്ഞ മൂന്നാം ഓവറില്‍ ഗപ്റ്റില്‍ രണ്ടു സിക്‌സറുകളാണ് അടിച്ചെടുത്തത്. മണ്‍റോയെ ജഡേജയുടെ പന്തില്‍ രാഹുല്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (9) മിച്ചെല്‍ സാന്റ്‌നറുമാണ് (7) ക്രീസില്‍.
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആദ്യം മുതൽക്കേ തകർത്തടിച്ച് തുടങ്ങിയ രോഹിത് ശർമയും കെ എൽ രാഹുലും ഇന്ത്യയ്ക്ക് കിടിലൻ തുടക്കമാണ് നൽകിയത്. വെറും 54 പന്തിൽനിന്ന് ഇരുവരും ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തത് 89 റൺസാണ്. എന്നാൽ. ഒൻപതാം ഓവറിൽ ലോകേഷ് രാഹുൽ പുറത്തായതോടെ ഇന്ത്യയുടെ നില തെറ്റി. 
 
പിന്നാലെ റൺസ് 94ൽ നിൽക്കവേ രോഹിതും പുറത്താവുകയായിരുന്നു. ഇതേ ഓവറിന്റെ അവസാന പന്തിൽ ശിവം ദുബെയും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. നാലാം വിക്കറ്റിൽ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ച വിരാട് കോലി – ശ്രേയസ് അയ്യർ സഖ്യം 46 റൺസ് കൂട്ടിച്ചേർത്തെങ്കിലും സ്കോർ 142ൽ നിൽക്കുമ്പോൾ അയ്യർ പുറത്താവുകയായിരുന്നു. പിന്നാലെ കോഹ്ലിയും മടങ്ങി. അവസാന ഓവറിൽ മനീഷ് പാണ്ഡെ – രവീന്ദ്ര ജഡേജ സഖ്യം 18 റൺസടിച്ചതോടെയാണ് ഇന്ത്യ 180ന് കളി നിർത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരീക്ഷണങ്ങൾ പാളി, ന്യൂസിലൻഡിനെതിരെ മിന്നും തുടക്കം നേടിയും കൂറ്റൻ സ്കോർ നേടാനാവാതെ ഇന്ത്യ