Webdunia - Bharat's app for daily news and videos

Install App

തോറ്റാൽ പുറത്ത്, ജയിച്ചാൽ ലൈഫ് ലൈൻ, ആവേശമുയർത്തി ഇന്ന് രാജസ്ഥാൻ മുംബൈ പോര്

Webdunia
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (13:17 IST)
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻ‌സും തമ്മിൽ നിർണായക പോരാട്ടം. വൈകീട്ട് 7:30ന് നടക്കുന്ന മത്സരത്തിൽ തോൽക്കുന്ന ടീം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുമെന്നതാണ് ഇന്നത്തെ മത്സരത്തെ ആവേശകരമാക്കുന്നത്.
 
മുംബൈ ഇന്ത്യന്‍സിനും രാജസ്ഥാന്‍ റോയൽസിനും ഇന്നത്തേത് അടക്കം രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ഇരു ടീമുകളും പിന്നിലാണ്. ടൂർണമെന്റിലെ മുന്നോട്ട് പോകലിന് ഇനിയുള്ള രണ്ട് മത്സരങ്ങളും ഇരു ടീമുകൾക്കും ജയിക്കേണ്ടതുണ്ട്.
 
അതേസമയം നായകൻ രോഹിത് ശർമ, പുതിയ ബാറ്റിങ് സെൻസേഷൻ സൂർയകുമാർ യാദവ് എന്നിവരുടെ മോശം ഫോമാണ് മുംബൈയെ വലയ്ക്കുന്നത്. ഇന്ത്യൻ ടീമിലെ ഭൂരിഭാഗം പേരും മുംബൈയിലാണ് എന്നതും മത്സരത്തെ പ്രാധന്യമുള്ളതാക്കുന്നു.
 
അതേസമയം സ്ഥിരതയില്ലായ്‌മ മുഖമുദ്രയാക്കിയ രാജസ്ഥാൻ തങ്ങളുടെ ദിവസം ഏത് വമ്പനെയും പരാജയപ്പെടുത്തുന്ന ടീമാണ്. ഓപ്പണിങ് ജോഡി ഇന്ന് മുംബൈയ്ക്കെതിരെയും തിളങ്ങിയാൽ മികച്ച പോരാട്ടത്തിനായിരിക്കും ഇന്ന് അരങ്ങുയരുക. നായകൻ സഞ്ജു സാംസണിന്റെ പ്രകടനമാണ് രാജസ്ഥാന് പ്രതീക്ഷയേകുന്നത്. എന്നാൽ മുംബൈ ബാറ്റിങ് നിരയെ പരീക്ഷിക്കാൻ പോന്നൊരു ബൗളിങ് നിരയില്ല എന്നത് രാജസ്ഥാന് വെല്ലുവിളിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനെ പുറത്താക്കാനിരുന്ന അഗാർക്കർ പുറത്തേയ്ക്ക്?, മുഖ്യ സെലക്ടറായി മുൻ ഇന്ത്യൻ താരം എത്തുന്നു?

100 പന്തിൽ 241 റൺസ്, ദ ഹണ്ട്രഡിൽ ചരിത്രമെഴുതി സൺറൈസേഴ്സ് ലീഡ്സ്, ലണ്ടൻ സ്പിരിറ്റിനെ തകർത്തത് 37 റൺസിന്

4 വർഷത്തിനിടെയുള്ള ആദ്യ ടെസ്റ്റ് സെഞ്ചുറിക്കരികെ പുറത്ത്, റണ്ണൗട്ടിൽ നിരാശനായി മടങ്ങി ബാബർ അസം

ആ ഇന്നിങ്ങ്സ് രോഹിത്തിൻ്റെ മെസേജാണ്, ധൈര്യമുണ്ടെങ്കിൽ ഇപ്പോൾ ഒഴിവാക്ക്, അഗാർക്കുള്ള വെല്ലുവിളി

'സേവനങ്ങൾക്ക് പെരുത്ത് നന്ദി'; അഗാർക്കർ തെറിക്കും, പകരം ലക്ഷ്മൺ?

അടുത്ത ലേഖനം
Show comments