സാക്കിബ് മഹ്‌മൂദിന്റെ പന്തിൽ മിഡ്-ഓണിലേക്ക് ഷോട്ട് കളിച്ച ഇഷാൻ ഉടനെ സിംഗിളിനായി ശ്രമിച്ചു. എന്നാൽ പന്ത് ഇംഗ്ലണ്ട് നായകൻ കൂടിയായ ഹാരി ബ്രൂക്ക് കൈക്കലാക്കിയിരുന്നു. നേരെ ഫീൽഡറുടെ അടുത്തേക്കാണ് പന്ത് പോകുന്നതെന്ന് കണ്ട അഭിഷേക് ശർമ ഇഷാന്റെ സിംഗിളിനായുള്ള ശ്രമം നിരാകരിച്ചു. അപ്പോഴേക്കും ഇഷാൻ ഓടി ക്രീസിന്റെ പകുതിയിലേക്ക് എത്തിയിരുന്നു. അഭിഷേക് സിംഗിൾ നിരാകരിച്ചതോടെ ഇഷാൻ തിരിച്ച് ക്രീസിലേക്ക് ഓടി. അപ്പോഴേക്കും ബ്രൂക്കിന്റെ ത്രോ കൈക്കലാക്കി വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ വിക്കറ്റ് തെറിപ്പിച്ചു.A costly mix-up in the middle.
— Star Sports (@StarSportsIndia) July 1, 2026
Moments after the run-out: Abhishek Sharma and Ishan Kishan share a brief conversation.#ENGvIND 1st T20I Streaming LIVE on JioHotstar! pic.twitter.com/1kagvrBjV9
BIG WICKET!
The World No. 1 T20I batter is run out!
An unbelievable piece of work from Jos Buttler behind the stumps as he gathers the throw and completes a brilliant run-out.
England strike again with a massive breakthrough! #INDvENG #JosButtler #TeamIndia… pic.twitter.com/0n8NG0H9to
— Farhan Majeed (@FarhanMajeed0) July 1, 2026അനാവശ്യ സിംഗിളിനായുള്ള ശ്രമത്തിൽ അഭിഷേക് ഇഷാനെ ശകാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫീൽഡറുടെ കൈകളിലേക്ക് പന്ത് എത്തുന്നത് കണ്ടിട്ടും എന്തിനാണ് ഓടിയതെന്നാണ് അഭിഷേക് ചോദിക്കുന്നത്. 'നീ എന്താണ് ചെയ്തത്? ഫീൽഡറെ നോക്കിയിട്ട് വേണ്ടേ ഓടാൻ?' അഭിഷേക് ചോദിച്ചു. പന്ത് മുന്നോട്ടു പോകുന്നത് കണ്ടപ്പോൾ വേഗം സിംഗിൾ എടുക്കാമെന്ന് താൻ കരുതിയെന്നായിരുന്നു അഭിഷേകിന്റെ മറുപടി.