Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസിസി റാങ്കിങ്ങിൽ അഭിഷേക് ശർമയെ മറികടന്ന് ഇഷാൻ കിഷൻ

876 റേറ്റിങ്ങോടെയാണ് ഇഷാൻ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 869 റേറ്റിങ് ആണ് അഭിഷേകിനുള്ളത്

Ishan Kishan, Ishan Kishan You Beauty, Ishan Kishan in World Cup, Ishan Kishan Innigs, ഇഷാൻ കിഷൻ
ഐസിസി ട്വന്റി 20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ ഇടംകൈയൻ ബാറ്റർ ഇഷാൻ കിഷന് നേട്ടം. ഇന്ത്യയുടെ അഭിഷേക് ശർമയെ മറികടന്ന് ഇഷാൻ ഒന്നാം സ്ഥാനത്തെത്തി. അഭിഷേക് രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. 
 
876 റേറ്റിങ്ങോടെയാണ് ഇഷാൻ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 869 റേറ്റിങ് ആണ് അഭിഷേകിനുള്ളത്. 792 റേറ്റിങ് ഉള്ള ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് മൂന്നാം സ്ഥാനത്ത്. ആദ്യ പത്തിൽ ഇന്ത്യയുടെ നാല് താരങ്ങൾ. ഇഷാനും അഭിഷേകിനും പുറമേ തിലക് വർമ (ആറാം സ്ഥാനം), മുൻ നായകൻ സൂര്യകുമാർ യാദവ് (എട്ടാം സ്ഥാനം) എന്നിവർ ആദ്യ പത്തിൽ ഇടംപിടിച്ചു. ശ്രീലങ്കയുടെ പത്തും നിസങ്കയാണ് അഞ്ചാം സ്ഥാനത്ത്. 
 
ട്വന്റി 20 ബൗളർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇന്ത്യയുടെ രണ്ട് താരങ്ങളുണ്ട്. വരുൺ ചക്രവർത്തി മൂന്നാമതും ജസ്പ്രിത് ബുംറ ആറാം സ്ഥാനത്തും. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ ആണ് ഒന്നാമത്. 
 
ടെസ്റ്റ് ഫോർമാറ്റിൽ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ് ഒന്നാം സ്ഥാനത്തുള്ള ബാറ്റർ. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ആറാം സ്ഥാനത്തും യശസ്വി ജയ്‌സ്വാൾ ഒൻപതാം സ്ഥാനത്തുമുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെനാൽറ്റി എടുക്കാൻ 4 താരങ്ങൾ തയ്യാറായില്ല, നാണക്കേട് തന്നെ, ജർമനി പണ്ട് ചാമ്പ്യന്മാരുടെ ടീമായിരുന്നു ഇപ്പോൾ!