Publish Date: Tue, 19 May 2026 (10:29 IST)
Updated Date: Tue, 19 May 2026 (10:26 IST)
ഐപിഎല്‍ 2026ല്‍ ചെന്ന സൂപ്പര്‍ കിങ്ങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇല്ലാതാക്കിയതിന് പിന്നാലെ ചെന്നൈ ആരാധകരെ പരിഹസിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഇഷാന് കിഷന്. മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത് ഇഷാന് കിഷനും ഹെന്റിച്ച് ക്ലാസനും ചേര്‍ന്ന കൂട്ടുക്കെട്ടായിരുന്നു. മത്സരത്തില്‍ 47 പന്തില്‍ 70 റണ്‍സാണ് കിഷന് നേടിയത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വിജയിപ്പിച്ചതിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഔദ്യോഗിക മുദ്രാവാക്യമായ വിസില്‍ പോടിനെ പരിഹസിച്ചാണ് ഇഷാന് വിജയം ആഘോഷിച്ചത്. വിസില്‍ വിളിച്ചു വീട്ടില്‍ പോകു എന്ന ആംഗ്യമാണ് താരം ചെന്നൈ കാണികള്‍ക്ക് നേരെ ഉയര്‍ത്തിയത്. സണ്‍റൈസേഴ്സുമായി പരാജയപ്പെട്ടതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായി. അവസാന മത്സരത്തില്‍ ഗുജറാത്തിനെ പരാജയപ്പെടുത്തിയാലും മറ്റ് ടീമുകളുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാകും ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക