കേപ്‌ടൗണിലും ഇന്ത്യയ്ക്ക് തോൽവി, ദക്ഷിണാഫ്രിക്കയിൽ വീണ്ടും സീരീസ് കൈവിട്ടു

Webdunia
വെള്ളി, 14 ജനുവരി 2022 (17:45 IST)
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക. കേപ്ടൗണില്‍ ഏഴു വിക്കറ്റ് ജയത്തോടെ മത്സരവും പരമ്പരയും (2-1) ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഓസീസിലും ഇംഗ്ലണ്ടിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ നിര താരതമ്യേന ദുർബലരായ സൗത്താഫ്രിക്കക്കെതിരെ പരമ്പര സ്വന്തമാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചതെങ്കിലും ഇത്തവണയും ഇന്ത്യയ്ക്ക് കൈപൊള്ളി.
 
സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ടെസ്റ്റ് 113 റണ്‍സിന് ജയിച്ച ഇന്ത്യ, ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. മൂന്നാമത്തെയും അവസാനത്തെയുമായ കേപ്‌ടൗൺ ടെസ്റ്റിൽ ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.
 
അര്‍ധ സെഞ്ചുറി നേടിയ കീഗന്‍ പീറ്റേഴ്സനാണ് നാലാം ദിനം ഇന്ത്യന്‍ പ്രതീക്ഷ തകര്‍ത്തത്. 113 പന്തില്‍ നിന്ന് 82 റണ്‍സെടുത്താണ് പീറ്റേഴ്സണ്‍ മടങ്ങിയത്. 41റണ്‍സുമായി റാസ്സി വാന്‍ഡെര്‍ ദസ്സനും 32 റണ്‍സുമായി ടെംബ ബവുമയും പുറത്താകാതെ നിന്നു.ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ രണ്ടാമിന്നിങ്സിൽ സെഞ്ചുറി പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ ബലത്തിലാണ് ഇന്ത്യ 200 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

India vs England : ക്രിക്കറ്റ് ടീം ഗെയിമാണ്, ഒറ്റയാളെ ആശ്രയിക്കുന്ന പരിപാടിയല്ല, വൈഭവ് കാത്തിരിക്കേണ്ടി വരും, വ്യക്തമാക്കി ശ്രേയസ് അയ്യർ

നോക്കൗട്ട് ഗോളുകളിൽ മാസ്റ്റർ, ലോകത്തെ മികച്ച താരം മെസ്സിയായിരിക്കാം, ലോകകപ്പിൽ അത് പക്ഷേ എംബാപ്പെ മാത്രം

Sanju Samson: സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ; ഇംഗ്ലണ്ടിനെതിരെ ബെഞ്ചിലോ?

Women's T20 Worldcup : ഓസീസ് വഴി മുടക്കി, വനിതാ ലോകകപ്പിൽ സെമിഫൈനൽ കാണാതെ ഇന്ത്യ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാച്ച് ഒഫീഷ്യൽസിന്റെ സത്യസന്ധതയെ ആർക്കും ചോദ്യം ചെയ്യാൻ സാധിക്കില്ല; വിഖ്യാത റഫറി പിയർലൂജി കൊളിന

എന്തിനാണ് തിലകിനെ പേസർമാരിൽ നിന്നും ഒളിപ്പിക്കുന്നത്, ഒഴിവാക്കു പകരം സഞ്ജുവിനെ ഇറക്കു: ശ്രീകാന്ത്

ബ്രസീലിനെ തോൽപ്പിച്ച ശേഷമുള്ള ആഘോഷങ്ങൾ അതിരുകടന്നു, നോർവെ താരങ്ങൾക്ക് കടുത്ത തൊണ്ടവേദനയും പനിയും!

ട്രാൻസിഷൻ സമയമെന്ന് പറഞ്ഞ് ടെസ്റ്റ് ഫോർമാറ്റിനെ കൊന്നു, ഇപ്പോൾ ടി20യിലും ഗംഭീർ പരീക്ഷണകാലം!

എന്താണ് വാർ (VAR)? കളി പൂർണമായി അവരുടെ നിയന്ത്രണത്തിൽ ആണോ?

അടുത്ത ലേഖനം
Show comments