കരിയറിൽ നേരിട്ടതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു ഇന്ത്യൻ പേസ് നിരയുടെ ആക്രമണമെന്ന് സൗത്താഫ്രിക്കൻ താരം കീഗൻ പീറ്റേഴ്‌സൺ. കേപ്ടൗണീൽ സൗത്താഫ്രിക്കയെ ആദ്യ ഇന്നിങ്‌സിൽ 210 റൺസിന് ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
ഇന്ത്യൻ പേസ് ആക്രമണം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്റെ കരിയറിൽ നേരിട്ടതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞത്. എല്ലായ്‌പ്പോഴും ശ്രദ്ധയോടെ കളിക്കണം അല്ലെങ്കിൽ അവർ നിങ്ങളുടെ പിഴവുകൾ പുറത്തുകാണിക്കും. അവിടെ സ്കോർ ചെയ്യാനും വലിയ സാധ്യതകൾ ഇല്ല.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ആക്രമണമാണ് ഇന്ത്യയുടേത്. അതിൽ ഒരു സംശയവുമില്ല. പരമ്പരയ്ക്ക് മുൻപ് തന്നെ ഞങ്ങൾക്കത് അറിയാമായിരുന്നു. അതൊരു വെല്ലുവിളിയായിരുന്നു. നേരിടുകയല്ലാതെ മറ്റ് വഴിയില്ല സൗത്താഫ്രിക്കൻ താരം പറഞ്ഞു.
മത്സരത്തിൽ 166 പന്തിൽ നിന്നും 72 റൺസ് നേടിയ താരം മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ പിടിച്ചു നിന്നത്. മത്സരത്തിൽ ബുമ്ര 5 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഉമേഷ് യാദവ്,മുഹമ്മദ് ഷമി എന്നിവർ 3 വിക്കറ്റ് വീതം വീഴ്‌ത്തി.