Daily Horoscope

അവന് ഞങ്ങളുടെ ടീമിൽ ഒരു പ്രധാന റോളുണ്ട്: കെയ്‌ൻ വില്യംസണിന്റെ അഭാവത്തെ പറ്റി ഡേവിഡ് വാർണർ

Webdunia
ഞായര്‍, 18 ഏപ്രില്‍ 2021 (12:37 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ലീഗിലെ അവസാനക്കാരായിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. കഴിഞ്ഞ ഐപിഎൽ സീസണുകളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്‌ച്ചവെക്കാനായ ഹൈദരാബാദിന് ഇക്കുറി തിരിച്ചടിയായിരിക്കുന്നത് ന്യൂസിലൻഡ് സൂപ്പർതാരം കെയ്‌‌ൻ വില്യംസണിന്റെ പരിക്കാണ്. ഐപിഎല്ലിലെ അവസാന രണ്ട് മത്സരങ്ങളിൽ 150ന് തൊട്ടുമുകളിലുള്ള സ്കോറുകൾ പിന്തുടരവെയാണ് ടീം പരാജയപ്പെ‌ട്ടത്.
 
മുംബൈ ഇന്ത്യൻസുമായുള്ള തോൽവിക്ക് ശേഷം കെയ്‌ൻ വില്യംസണിന്റെ അഭാവത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടീം നായകനായ ഡേവിഡ് വാർണർ. വില്യംസണിന്റെ അഭാവം ടീമിനെ നന്നായി ബാധിച്ചിട്ടുണ്ടെന്നാണ് വാർണർ പറയുന്നത്. ടീമിൽ പ്രധാന റോളുള്ള താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് ടീം ഫിസിയോയുമായി സംസാരിക്കുമെന്നും വാർണർ വ്യക്തമാക്കി.
 
ഓപ്പണർമാർ മികച്ച തുടക്കം നൽകുമ്പോളും ശിഥിലമാകുന്ന മധ്യനിരയാണ് കഴിഞ്ഞ 3 മത്സരങ്ങളിലും ഹൈദരാബാദിന്റെ പരാജയ‌ത്തിന് കാരണമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ ഹാർദ്ദിക് ഇല്ലെ?, പുറത്താകാൻ കാരണം ഇതാണ്

ഒരല്പം സമയമെടുക്കു, സ്ഥിരതയുടെ പേരിൽ സഞ്ജു പ്രയാസപ്പെടേണ്ടി വരില്ല: ഉപദേശവുമായി സുനിൽ ഗവാസ്കർ

അഗാർക്കർ പുറത്തേക്ക് തന്നെയെന്ന് റിപ്പോർട്ട്, ചീഫ് സെലക്ടർ സ്ഥാനത്തേക്ക് പാർഥീവ് പട്ടേലും പ്രഗ്യാൻ ഓജയും പരിഗണനയിൽ

അടുത്ത ലേഖനം
Show comments