Webdunia - Bharat's app for daily news and videos

Install App

കോഹ്ലിയെ വെല്ലുവിളിച്ച് ഓസിസ് നായകൻ, മാസ് മറുപടി നൽകി താരം!

നീലിമ ലക്ഷ്മി മോഹൻ
ചൊവ്വ, 26 നവം‌ബര്‍ 2019 (12:49 IST)
ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റ് വിജയത്തിൽ നിൽക്കുന്ന ഇന്ത്യൻ ടീമിനെ വെല്ലുവിളിച്ച ഓസീസ് ടെസ്റ്റ് ടീം നായകൻ ടിം പെയിനു മാസ് മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരിശീലന മത്സരം ലഭിച്ചാല്‍ ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറാകുന്നവരാണ് ഇന്ത്യൻ താരങ്ങൾ എന്ന് കോഹ്ലി വ്യക്തമാക്കി. 
 
ഓസ്ട്രേലിയയിലെ ഗബ്ബയിൽ നടന്ന മത്സരത്തിൽ പാകിസ്താനെ ഇന്നിങ്സിനും അഞ്ച് വിക്കറ്റിനും പരാജയപ്പെടുത്തിയ ശേഷമാണ് ഓസീസ് നായകന്റെ വെല്ലുവിളി. നിലവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിനും ബംഗ്ലാദേശ് പരമ്പര നേട്ടത്തിനും ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മറ്റ് ടീമുകളേക്കാൾ ബഹുദൂരം മുന്നിലാണ്. കൂടാതെ തുടർച്ചയായ നാല് ടെസ്റ്റുകളിൽ ഇന്നിങ്സ് ജയം എന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
 
ഇന്ത്യൻ നായകൻ വിരാട് കോലിക്ക് സമ്മതമാണെങ്കിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പരമ്പരയിലെ ഒരു മത്സരം ഗബ്ബയിലായിരിക്കുമെന്നും ധൈര്യമുണ്ടെങ്കിൽ അവിടെ വന്ന് ജയിക്കു എന്നുമാണ് ഓസീസ് നായകന്റെ വെല്ലുവിളി. ഇതിനു പരിശീലന മത്സരം ലഭിച്ചാൽ ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്ന് കോഹ്ലി വ്യക്തമാക്കി. 
 
ഓസ്ട്രേലിയയിൽ ഇന്ത്യ ഇതുവരെയും ജയിച്ചിട്ടില്ലാത്ത വേദി കൂടിയാണ് ഗബ്ബ. 1988ന് ശേഷം ഓസീസ് ഇവിടെ പരാജയപ്പെട്ടിട്ടില്ലെന്നതും ഗബ്ബയുടെ സവിശേഷതയാണ്. പ്രമുഖ ടീമുകളെല്ലാം ഗബ്ബയിൽ ഓസീസ് ആധിപത്യത്തിന് ഇവിടെ അടിയറവ് പറയുകയായിരുന്നു. ഇന്ത്യക്കും ഇവിടെ ഒരു ടെസ്റ്റ് വിജയം നേടാനായിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments