Publish Date: Thu, 27 Aug 2020 (15:55 IST)
Updated Date: Thu, 27 Aug 2020 (15:58 IST)
രോഗമില്ലാതെ അമ്മയും കുഞ്ഞും ഒന്‍പതുദിവസം കൊവിഡ് സെന്ററില്‍ കഴിഞ്ഞു. വയനാട് വാളാട് സ്വദേശിയായ അമ്മയും കുഞ്ഞുമാണ് പരിശോധനയിലെ പിഴവുമൂലം കൊവിഡ് സെന്ററില്‍ ഒന്‍പതു ദിവസം കഴിഞ്ഞത്.
കൊവിഡ് പോസിറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കൊവിഡ് സെന്ററിലായത്. എ്ന്നാല്‍ പരിശോധനയിലെ സാങ്കേതിക പിഴവു വന്നതാണ് തെറ്റായ വിവരം ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.