ദേശീയപാത ടോള്‍ പ്ലാസകളില്‍ മടക്കയാത്രയ്ക്കുള്ള ടോള്‍ ഡിസ്‌കൗണ്ടും മറ്റ് ആനുകൂല്യങ്ങള്‍ക്കും ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനകം തിരിച്ചുവരുമ്പോള്‍ ലഭിക്കുന്ന ഡിസ്‌കൗണ്ടിനും മറ്റു പ്രാദേശിക ആനുകൂല്യങ്ങള്‍ക്കുമാണ് ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയത്.
ടോള്‍പ്ലാസ കളില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്തരം ആനുകൂല്യങ്ങള്‍ക്കായി പണം അടക്കേണ്ടത് പ്രീപെയ്ഡ് മാര്‍ഗ്ഗത്തിലൂടെയോ സ്മാര്‍ട്ട് കാര്‍ഡ് വഴിയോ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫാസ്റ്റാഗ് വഴിയോ അതു പോലുള്ള മറ്റു ഉപകരണങ്ങള്‍ വഴിയോ ആകണം. ഫാസ്റ്റ്ടാഗ് ഉള്ളവര്‍ക്ക് തിരികെയുള്ള യാത്രയ്ക്കുള്ള ആനുകൂല്യം ഓട്ടോമാറ്റിക് ആയി ലഭിക്കുമെന്നും അതിനു പ്രത്യേക പാസ് ആവശ്യമില്ലെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി.