Publish Date: Fri, 07 Jan 2022 (10:16 IST)
Updated Date: Fri, 07 Jan 2022 (10:18 IST)
രാജ്യത്ത് കൊവിഡ് സുനാമി. കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,17,100 പേര്‍ക്കാണ്. കൂടാതെ 30,836 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം പുതിയതായി 302 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 3,71,363 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ഇതുവരെ 4,83,178 പേര്‍ കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.74 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 149.66 കോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.