Publish Date: Fri, 07 Jan 2022 (09:19 IST)
Updated Date: Fri, 07 Jan 2022 (09:23 IST)
ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. കശ്മീരിലെ ബുദ്ഗാമിലെ സോല്‍വ ക്രാല്‍പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം മണിപ്പൂരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചിരുന്നു. ഒരു സൈനികന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.