Publish Date: Fri, 07 Jan 2022 (08:43 IST)
Updated Date: Fri, 07 Jan 2022 (08:45 IST)
ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് കരാറില്‍ ഉറപ്പുനല്‍കി അഞ്ച് ലോക ശക്തികള്‍. അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് തങ്ങള്‍ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന കരാറിലെത്തിയത്. ആണവായുധം പ്രയോഗിച്ചുള്ള യുദ്ധത്തില്‍ ആരും വിജയിക്കില്ലെന്നും അത്തരം യുദ്ധങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും രാജ്യങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു.