കൊവിഡ് ഭീതി: ചൂര്‍ണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളും ക്ലസ്റ്ററാക്കും

ശ്രീനു എസ്
വ്യാഴം, 23 ജൂലൈ 2020 (07:44 IST)
എറണാകുളം ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണ്‍ ആയ ആലുവയില്‍ രോഗ വ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ ആലുവയുടെ സമീപ പഞ്ചായത്തുകളായ ചൂര്‍ണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തി ക്ലസ്റ്റര്‍ ആക്കി മാറ്റുമെന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍ അറിയിച്ചു. ക്ലസ്റ്ററില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. രാവിലെ 7-9 വരെ മൊത്തവിതരണവും 10-2 വരെ ചില്ലറ വില്പനയും അനുവദിക്കും. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തന അനുമതി നല്‍കും. 
 
തൃക്കാക്കരയില്‍ പ്രവര്‍ത്തിക്കുന്ന കരുണാലയത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കരുണാലയത്തെ ക്ലോസ്ഡ് ക്ലസ്റ്റര്‍ ആക്കി മാറ്റും. ജില്ല തല കോവിഡ് അവലോകനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ ആണ് മന്ത്രി നിയന്ത്രണങ്ങള്‍ അറിയിച്ചത്. ജില്ലയില്‍ വയോജനങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലും മഠങ്ങളിലും ആശ്രമങ്ങളിലും നിരീക്ഷണം കര്‍ശനമാക്കും. മുവാറ്റുപുഴ പെഴക്കാപ്പള്ളി മല്‍സ്യ മാര്‍ക്കറ്റും അടച്ചിടും.  ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി ചെല്ലാനം മേഖലയില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കാരണം ഇതായിരിക്കാം

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? രാത്രി ഈ ഭക്ഷണരീതി മതി

അതിരാവിലെ വെറുംവയറ്റിൽ ചായയല്ല, ദേ ഇത് കുടിച്ചാൽ മതി

മീൻ പഴക്കംചെന്നതാണോ? വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ പരിശോധിക്കുക

വൃത്തിയുടെ കാര്യത്തില്‍ ഈ രാജ്യക്കാരാണ് മുന്നില്‍

അടുത്ത ലേഖനം
Show comments