Publish Date: Wed, 22 Jul 2020 (20:21 IST)
Updated Date: Wed, 22 Jul 2020 (20:24 IST)
ഇന്ന് തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 226 പേര്‍ക്ക്. കൂടാതെ 1362 പേര്‍ രോഗ നിരീക്ഷണത്തിലാകുകയും ചെയ്തു. 1,344 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയില്‍ 16761 പേര്‍ വീടുകളിലും 1250 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.
ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 333 പേരെ പ്രവേശിപ്പിച്ചു. 66 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍ 2,485 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 1,250 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.