Webdunia - Bharat's app for daily news and videos

Install App

ഓട്‌സ് കൊണ്ട് കൂടുതൽ രുചികരമായ ഭക്ഷണമുണ്ടാക്കാം

ഒരു സ്പൂൺ ചിയാ സീഡ് തലേന്ന് രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക

WEBDUNIA
തിങ്കള്‍, 31 ഓഗസ്റ്റ് 2026 (13:00 IST)
തടിയും കുടവയറും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓട്സ് മികച്ചൊരു ഭക്ഷണമാണ്. കലോറി കുറഞ്ഞതും പ്രോട്ടീൻ ധാരാളം അടങ്ങിയതുമായ ഓട്സ് പാലിലോ വെള്ളത്തിലോ ചേർത്തു കഴിക്കാം. അതേസമയം ഓട്സിന്റെ രുചി ഇഷ്ടമില്ലാത്തവർ ഒരുപാടുണ്ട്. അങ്ങനെയുള്ളവർ താഴെ പറയുന്ന രീതിയിൽ ഓട്സ് തയ്യാറാക്കി നോക്കൂ..! 
 
ആവശ്യമുള്ള സാധനങ്ങൾ: ഓട്സ്, പാൽ, നേന്ത്രപ്പഴം, കോഴിമുട്ട, ചിയാ സീഡ് 
 
ഒരു സ്പൂൺ ചിയാ സീഡ് തലേന്ന് രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക. അരകപ്പ് ഓട്സ് പാലിലോ വെള്ളത്തിലോ ചേർത്തു തിളപ്പിക്കുക. രണ്ട് കോഴിമുട്ട പുഴുങ്ങിയെടുക്കണം. പാകമായ ഓട്സിലേക്ക് പുഴുങ്ങിയ മുട്ട നുറുക്കിയിടുക. അരകഷ്ണം നേന്ത്രപ്പഴം ചെറുതായി നുറുക്കി അതിലേക്കു ചേർക്കണം. തലേന്നു വെള്ളത്തിൽ കുതിർത്തുവെച്ച ചിയാ സീഡ് കൂടി ചേർക്കാം. ഇതിലേക്കു അൽപ്പം ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആരോഗ്യകരമായ പ്രഭാത ഭക്ഷണം തയ്യാർ. ഇതൊന്നു വീട്ടിൽ പരീക്ഷിച്ചു നോക്കൂ..! 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാരങ്ങാ സോഡ കുടിക്കുന്ന പതിവുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വില കൂടിയാലും ബ്രോക്കോളി കഴിക്കാതിരിക്കരുത്; ഗുണങ്ങൾ ചില്ലറയല്ല

14 ദിവസം തുടര്‍ച്ചയായി മുട്ട കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്തുസംഭവിക്കും!

വിജനമായ ഒരു സ്ഥലത്ത് നിങ്ങള്‍ ഒറ്റയ്ക്ക് ഇരിക്കുന്നതായി സ്വപ്‌നം കാണാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സന്ധികളില്‍ വേദനയും നീരുമാണോ, ഈ വിറ്റാമിന്റെ കുറവായിരിക്കാം

അടുത്ത ലേഖനം
Show comments