Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീൻ പഴക്കംചെന്നതാണോ? വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ പരിശോധിക്കുക

മീനിന്റെ കണ്ണുകൾ കുഴിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിൽ അത് പഴക്കം ചെന്ന, കേടായി തുടങ്ങിയ മീൻ ആണ്

Fish quality, Fish quality checking tips, How to check Fish quality, മീന്‍ ഗുണമേന്മ പരിശോധിക്കേണ്ടത് എങ്ങനെ, പഴകിയ മീന്‍, മീന്‍ പഴക്കം പരിശോധിക്കാം
സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടരുന്ന സാഹചര്യത്തിൽ കടൽ മത്സ്യത്തിന്റെ ലഭ്യതയിൽ കുറവുണ്ടായിട്ടുണ്ട്. മാത്രമല്ല പഴക്കം ചെന്ന മീനാണ് പലയിടത്തും വിൽക്കുന്നത്. വീട്ടിലേക്ക് മീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മീൻ പഴക്കമുള്ളതാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ വാങ്ങാവൂ.
 
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
 
മീനിന്റെ കണ്ണുകൾ കുഴിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കിൽ അത് പഴക്കം ചെന്ന, കേടായി തുടങ്ങിയ മീൻ ആണ്. നല്ല മത്സ്യത്തിന് തിളക്കമുള്ള കണ്ണുകൾ ആയിരിക്കും. ചെകിളയ്ക്ക് ചേറിന്റെ (ചെളി) നിറമാണെങ്കിൽ മീൻ കേടായിട്ടുണ്ട് എന്നാണ് അർത്ഥം. നല്ല മത്സ്യത്തിന്റെ ചെകിള രക്ത നിറമായിരിക്കും. 
 
തോലിന്റെ നിറം മാറിയിട്ടുണ്ടെങ്കിൽ മീൻ പഴക്കം ചെന്നതാണെന്ന് അർത്ഥം. കേടായ മീൻ മാംസത്തിൽ തൊട്ടാൽ കുഴിഞ്ഞ് പോകുകയും അത് പൂർവ്വ സ്ഥിതിയിൽ ആകാതിരിക്കുകയും ചെയ്യും. കുഴിയാതെ നല്ല കട്ടിയുള്ള മാംസമാണെങ്കിൽ മീൻ ഫ്രഷ് ആണെന്ന് അർത്ഥം. കേടായ മത്സ്യത്തിന് അസഹ്യമായ ദുർഗന്ധം ഉണ്ടാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൃത്തിയുടെ കാര്യത്തില്‍ ഈ രാജ്യക്കാരാണ് മുന്നില്‍