Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചായപ്പൊടി ഇടുന്ന ശീലമുണ്ടോ?

തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്ന ശീലം മലയാളികൾക്കുണ്ട്

How to pour tea powder
മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ചായയും കാപ്പിയും. ദിവസവും രണ്ട് ഗ്ലാസ് ചായയെങ്കിലും നമ്മൾ കുടിക്കും. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ വെറും വയറ്റിൽ ചായ കുടിക്കുന്ന ശീലവും മലയാളികൾക്കുണ്ട്. അതേസമയം നമ്മൾ പലപ്പോഴും ചായ ഉണ്ടാക്കുന്നത് തെറ്റായ രീതിയിലാണ്. 
 
തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്ന ശീലം മലയാളികൾക്കുണ്ട്. യഥാർഥത്തിൽ ഇതിന്റെ ആവശ്യം ഇല്ല. ചായപ്പൊടി കൂടുതൽ നേരം തിളപ്പിക്കുന്നത് ചായയ്ക്ക് കയ്പ്പ് രുചി വരാൻ കാരണമാകും. മാത്രമല്ല ചായപ്പൊടി കൂടുതൽ നേരം തിളപ്പിച്ചാൽ അമിതമായ അളവിൽ കഫീൻ ഉത്പാദിപ്പിക്കപ്പെടും. കഫീൻ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് ഉറക്കക്കുറവ്, തലവേദന, ദഹനപ്രശ്‌നം എന്നിവയ്ക്ക് കാരണമാകുമെന്ന് അറിയാമല്ലോ. അതുകൊണ്ട് ചായപ്പൊടി അധികം തിളപ്പിക്കരുത്. 
 
വെള്ളം തിളച്ച് ആവി വരുമ്പോൾ ഗ്യാസ് ഓഫാക്കുക. 30 സെക്കന്റ് കഴിഞ്ഞാൽ ഇതിലേക്ക് ചായപ്പൊടിയോ കാപ്പിപ്പൊടിയോ ചേർക്കാം. മൂന്നോ നാലോ മിനിറ്റ് അടച്ചുവച്ച ശേഷം പൊടി ഊറ്റികളഞ്ഞ് ചായ കുടിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂറിക് ആസിഡ് വല്ലാതെ കൂടുന്നുണ്ടോ? ചായക്കൊപ്പം കഴിക്കുന്ന ഈ 3 വിഭവങ്ങൾ ഉടൻ ഒഴിവാക്കുക!