ജൂനിയര്‍ എന്‍ടിആറിന്‍റെ കൊമരം ഭീം, ഞെട്ടിക്കുന്ന ടീസറുമായി രാജമൌലി !

കെ ആര്‍ അനൂപ്
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (14:05 IST)
പ്രേക്ഷകരെ ആവേശത്തിലാക്കുന്ന സ്പെഷ്യൽ ക്യാരക്ടർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ‘ആർ‌ആർ‌ആർ’ ടീം. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കൊമരം ഭീം എന്ന കഥാപാത്രത്തെയാണ് ജൂനിയർ എൻ‌ടി‌ആർ അവതരിപ്പിക്കുന്നത്. ഇന്ന് കൊമരം ഭീമിന്‍റെ നൂറ്റിപ്പത്തൊമ്പതാം ജന്മവാർഷികമാണ്. അതിനാലാണ് കഥാപാത്രത്തിൻറെ ക്യാരക്ടർ വ്യക്തമാക്കുന്ന ഒരു മിനിറ്റ് 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
 
1920കളിലെ സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് 'ആർആർആർ' പറയുന്നത്. 'രുധിരം രണം രൗദ്രം' എന്നാണ് ടൈറ്റിലിന്റെ പൂർണ്ണരൂപം. അല്ലൂരി സീതാരാമ രാജുവായി രാംചരണും കൊമരം ഭീമിന്റെ വേഷത്തിൻ ജൂനിയർ എൻ‌ടി‌ആറും എത്തുന്നു. ആലിയ ഭട്ട്, അജയ് ദേവഗൺ, സമുദ്രക്കനി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
 
400 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. 2021 ജനുവരി എട്ടിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് ചിത്രീകരണം നിർത്തിവെച്ചതോടെ റിലീസ് വൈകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

എല്ലാം കാണുക

ഏറ്റവും പുതിയത്

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം; വീണയുടെ ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കാനുള്ള നീക്കവുമായി ഇഡി

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മാസപ്പടി കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹാജിയെ എതിര്‍ക്കാന്‍ ഇഡി

30 ദിവസത്തേക്കുള്ള പാചകവാതകം സംഭരിക്കണം, കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം

അടുത്ത ലേഖനം
Show comments