Publish Date: Tue, 20 Oct 2020 (21:06 IST)
Updated Date: Tue, 20 Oct 2020 (21:09 IST)
എസ് എസ് രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം ‘ആർആർആർ’ 6 മാസത്തെ ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് അടുത്തിടെയാണ് പുനരാരംഭിച്ചത്. ഇപ്പോളിതാ സിനിമയുടെ ടീസർ പുറത്തു വിടാൻ ഉള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ഒക്ടോബർ 22-ന് രാവിലെ 11 മണിക്ക് ടീസർ റിലീസ് ആകും. 300 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട്, അജയ് ദേവഗൺ, സമുദ്രക്കനി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
1920കളിലെ സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് 'ആർആർആർ' പറയുന്നത്. 'രുധിരം രണം രൗദ്രം' എന്നാണ് ടൈറ്റിലിന്റെ പൂർണ്ണരൂപം.
അല്ലൂരി സീതാരാമ രാജുവായി രാം ചരണും കൊമരം ഭീമിന്റെ വേഷത്തിൻ ജൂനിയർ എൻടിആറും എത്തുന്നു.