Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

"ഡിസൈനർമാർക്ക് വർക്ക് ഫ്രം ഹോം" ആർആർആറിന്റെ ടൈറ്റിൽ ലോഗോ നാളെ പുറത്തിറക്കുമെന്ന് രാജമൗലി

അഭിറാം മനോഹർ

, ബുധന്‍, 25 മാര്‍ച്ച് 2020 (08:51 IST)
ബാഹുബലി സീരിസിന്റെ വൻ വിജയത്തിന് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആറിന്റെ ടൈറ്റിൽ ലോഗോയും മോഷൻ പോസ്റ്ററും നാളെ പുറത്തിറങ്ങും.കൊവിഡ് ഭിതിയില്‍ മുന്‍കരുതല്‍ നടപടികളുമായി രാജ്യം മുന്നോട്ടുപോകുമ്പോള്‍ ആളുകളുടെ മനോവീര്യം ഉയര്‍ത്താനുള്ള തങ്ങളാലാവുന്ന തരത്തിലുള്ള എളിയ ശ്രമമായാണ് നാളെ ടൈറ്റിൽ ലോഗോ പുറത്തിറക്കാനുള്ള തീരുമാനത്തെ നോക്കികാണുന്നതെന്ന് രാജമൗലി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
 
ഇത് ലോകത്തിന് മുഴുവനും ഒരു പരീക്ഷണ ഘട്ടമാണ്. ആളുകളുടെ മനോവീര്യം ഉയർത്തുന്നതിന് ഞങ്ങളാലാവുന്ന തരത്തിലുള്ള ശ്രമമാണ് നടത്തുന്നത്. ആർആർആറിന്റെ ടൈറ്റില്‍ ലോഗോയും മോഷന്‍ പോസ്റ്ററും നാളെ പുറത്തുവിടുകയാണ്. ഞങ്ങളുടെ ടീമിലെ എല്ലാ അംഗങ്ങളും ഇപ്പോള്‍ വീടുകളിലിരുന്നാണ് വർക്ക് ചെയ്യുന്നത്.അതുകൊണ്ട് തന്നെ ലോഞ്ചിങ്ങിന്റെ കാര്യത്തിൽ കൃത്യമായ വിവരങ്ങൾ പറയാനാവില്ല.ആരാധകരോടും പ്രേക്ഷകരോടും സ്വന്തം വീടുകളിലിരുന്ന് ഇവ കണ്ടാസ്വദിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. രാജ്യം ലോക് ഡൗണിൽ ആയതിനാൽ വീട്ടിൽ സുരക്ഷിതരായി ഇരിക്കുക.ത്രില്ലില്‍ ആവുക. പ്രിന്‍റുകളോ ഫ്ളെക്സുകളോ വേണ്ട. ഒരു അപേക്ഷയാണ്', രാജമൗലി ഫേസ്ബുക്കില്‍ കുറിച്ചു.
 
ബാഹുബലിയുടെ വിജയത്തിന് ശേഷം രാജമൗലി ഒരുക്കുന ബ്രഹ്മാണ്ഡ ചിത്രത്തിൽ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, അലിയ ഭട്ട്, അജയ് ദേവ്‍ഗണ്‍, സമുദ്രക്കനി തുടങ്ങിയ മുൻനിര താരങ്ങളാണ് അണിനിരക്കുന്നത്.കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.കീരവാണിയാണ് സംഗീതം.ചിത്രം അടുത്ത വർഷം എട്ടിനാണ് റിലീസ് ചെയ്യുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ: ദിവസ വേതനക്കാർക്ക് 10 ലക്ഷം നൽകി സൂര്യയും കാർത്തിയും; രജനികാന്തിന്റെ വക 50 ലക്ഷം, 10 ലക്ഷം നൽകി വിജയ് സേതുപതിയും!