Publish Date: Fri, 03 Dec 2021 (10:08 IST)
Updated Date: Fri, 03 Dec 2021 (10:11 IST)
മരക്കാര്‍ റിലീസ് പ്രഖ്യാപിച്ചപ്പോള്‍ നേരത്തെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച ചെറിയ ചിത്രങ്ങള്‍ പ്രദര്‍ശന തീയതി മാറ്റേണ്ടിവന്നു. ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ നിന്ന് മാറ്റിയ ചിത്രങ്ങള്‍ ഏതെല്ലാംമെന്ന് നോക്കാം.
'ഒരു താത്വിക അവലോകനം'
മരക്കാര്‍ റിലീസ് പ്രഖ്യാപിക്കുന്നതിന് മുമ്പ് റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രമായിരുന്നു 'ഒരു താത്വിക അവലോകനം'. എന്നാല്‍ മരക്കാര്‍ ഡിസംബര്‍ രണ്ടിന് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചപ്പോള്‍, ഡിസംബര്‍ മൂന്നിന് പ്രദര്‍ശനത്തിനെത്തുന്ന തങ്ങളുടെ സിനിമ കാണുവാന്‍ പ്രതീക്ഷിച്ചത്ര ആളുകള്‍ ഉണ്ടാകില്ലെന്ന എന്ന പേടിയില്‍ പുതിയ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് 'ഒരു താത്വിക അവലോകനം' . ജനുവരി 7 ന് ജോജു ജോര്‍ജ് ചിത്രം റിലീസ് ചെയ്യും.
സുമേഷ് &രമേഷ്
സലിംകുമാറിനൊപ്പം നടി പ്രവീണയും ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുമേഷ് &രമേഷ്. നവംബര്‍ 26ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം വീണ്ടും റിലീസ് മാറ്റിയിരിക്കുകയാണ്. ഡിസംബര്‍ പത്തിനാണ് സിനിമ പ്രദര്‍ശനത്തിനെത്തുക.
ജിബൂട്ടി
ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലുമായി നിര്‍മ്മിച്ച പ്രണയ ചിത്രമാണ് ജിബൂട്ടി.നേരത്തെ ഡിസംബര്‍ 10ന് റിലീസ് പ്രഖ്യാപിച്ചെങ്കിലും അത് മാറ്റി.ഡിസംബര്‍ 31 ന് പ്രദര്‍ശനത്തിന് എത്തും.
കെ ആര് അനൂപ്
Publish Date: Fri, 03 Dec 2021 (10:08 IST)
Updated Date: Fri, 03 Dec 2021 (10:11 IST)