Publish Date: Fri, 08 Aug 2025 (15:42 IST)
Updated Date: Fri, 08 Aug 2025 (15:19 IST)
തൃശൂർ : യുകെയില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്തു വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ 29 കാരി അറസ്റ്റില്‍. മൂന്ന് പേരില്‍ നിന്നായി 6.5 ലക്ഷം രൂപയാണ് എടവിലങ്ങ് സ്വദേശിനി പുതിയ റോഡ് സ്വദേശിനിയായ സായ (29) തട്ടിയെടുത്തത്.
പരാതിയെ തുടർന്ന് ഇവർക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടർന്ന് റിമാന്‍ഡ് ചെയ്തു.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂര്‍, വെള്ളിക്കുള്ളങ്ങര പൊലീസ് സ്റ്റേഷനുകളിലായി യു കെ യിലേക്ക് വിസയും ജോലിയും ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ഇവർ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിതിനുള്ള ഒമ്പത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.