Daily Horoscope
✕

മമ്മൂട്ടി എത്തിയിട്ടില്ല..., ബി.ഉണ്ണികൃഷ്ണന്‍ ചിത്രം ത്രില്ലര്‍ തന്നെ! ചിത്രീകരണം ഈ സ്ഥലങ്ങളില്‍!

കെ ആര്‍ അനൂപ്
ശനി, 16 ജൂലൈ 2022 (08:55 IST)
മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂയംകുട്ടിയില്‍ ആരംഭിച്ചു. ജൂലൈ 18ന് മെഗാസ്റ്റാര്‍ ചിത്രീകരണ സംഘത്തിനൊപ്പം ചേരും.ആര്‍.ഡി. ഇലുമിനേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍.
 
തെന്നിന്ത്യന്‍ താരം വിനയ് റായ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വില്ലന്‍ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങിയ താരനിര കൂടാതെ 35 ഓളം പുതുമുഖങ്ങളും അഭിനയിക്കുന്നു. 
 
എറണാകുളം, വണ്ടിപെരിയാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 
 
ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, കലാ സംവിധാനം: ഷാജി നടുവില്‍ വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാര്‍ക്കറ്റിംങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

സൂര്യ-നസ്ലൻ കോംബോ തിയറ്ററുകൾ ഭരിക്കുന്നു; കളക്ഷൻ 150 കോടിയിലേക്ക്

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

മമ്മൂട്ടി വില്ലൻ, പിടികൂടാൻ ധനുഷ്; 'ഓംഃ' സിനോപ്‌സിസ് പുറത്ത് !

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

'കോൺഗ്രസിനെതിരെ ചർച്ചയിൽ ഇൻട്രോ'; അസിത സഹീർ 24 വിട്ടതിന് കാരണം?

കമ്മ്യൂണിക്കേഷൻ സംവിധാനം തകരാറിലായി; അമേരിക്കയിൽ നാല് മണിക്കൂറോളം വിമാന സർവീസുകൾ നിലച്ചു, വലഞ്ഞത് 15 ലക്ഷം യാത്രക്കാർ

'സതീശനിസം' മടുത്തു; മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിലേക്ക്, സണ്ണി ജോസഫ് കടുത്ത അതൃപ്തിയിൽ

ഖജനാവ് പൊടിപൊടിക്കാൻ സതീശൻ; മന്ത്രിമാർക്ക് പുത്തൻ കാറുകൾ വാങ്ങാൻ 10 കോടി !

'യുദ്ധ സൂചനയോ!'; അമേരിക്കയിൽ അടിയന്തരമായി എല്ലാ വിമാന സർവീസുകളും റദ്ദാക്കി

അടുത്ത ലേഖനം
Show comments