പ്രതിദിനം 50 രൂപ വീതം നിക്ഷേപിക്കാൻ നിങ്ങൾ ഒരുക്കമാണോ? വെറുതെ വേണ്ട റിട്ടയർമെൻ്റ് പ്രായമാകുമ്പോൾ പെൻഷൻ സംഖ്യ പോലെ 35 ലക്ഷം നിങ്ങൾക്ക് വാങ്ങിക്കാമെങ്കിലോ? എങ്കിൽ നിങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ പോയി ഈ നിക്ഷേപ പദ്ധതിയിൽ അംഗമാകാവുന്നതാണ്.
ഗ്രാമീണമേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി പോസ്റ്റോഫീസുകളിൽ കൊണ്ടുവന്നിട്ടുള്ള പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷാ യോജനയിലാണ് ആകർഷകമായ ഈ റിട്ടേൺ ലഭിക്കുക. ആജീവനാന്ത ലൈഫ് ഇൻഷുറൻസ് പോളിസിയാണിത്. പോളിസിയെടുത്ത് അഞ്ച് വർഷം കഴിഞ്ഞാൽ എൻഡോവ്മെൻ്റ് ആഷുറൻസ് പോളിസിയാക്കി മാറ്റാനും അവസരമുണ്ട്. 55,58,60 പ്രായപരിധിയിൽ ഏതെങ്കിലും ഒന്ന് തിരെഞ്ഞെടുത്ത് പ്രീമിയം അടയ്ക്കാൻ കഴിയും വിധമാണ് പദ്ധതി.
19 വയസാണ് പദ്ധതിയിൽ ചേരാനുള്ള മിനിമം പ്രായം. 10,000 രൂപ ഗ്യാറണ്ടി തുകയായി നൽകണം. നാല് വർഷം കഴിഞ്ഞാൽ വായ്പ സൗകര്യം ലഭ്യമാണ്. 3 വർഷം കഴിയുമ്പോൾ പോളിസി സറണ്ടർ ചെയ്യാൻ സൗകര്യമുണ്ട്. പക്ഷേ അഞ്ച് വർഷമാകാതെ ബോണസ് ലഭിക്കില്ല. മാസം തോറും 1515 രൂപയാണ് പ്രീമിയമായി നൽകേണ്ടിവരിക. 10 ലക്ഷം രൂപ അഷ്വേർഡ് ആയുള്ള പോളിസിക്കാണ് ഈ തുക ലഭിക്കുക. 55 വയസ് വരെ പ്രീമിയം അടയ്ക്കുന്നവർക്ക് 31,60,000 രൂപയും 58 വയസ് വരെ 33,40,000 രൂപയും 60 വയസ് വരെ 34,60,000 രൂപയുമാണ് ലഭിക്കുക.