Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖറിന്റെ 'കുറുപ്പ്' തിയറ്ററുകളിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ!

കെ ആര്‍ അനൂപ്
ശനി, 9 ഒക്‌ടോബര്‍ 2021 (09:00 IST)
കുറുപ്പ് റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍ ആരാധകര്‍. നേരത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ദുല്‍ഖര്‍ തന്നെ അതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം തീയറ്റര്‍ റിലീസിന് ഒരുങ്ങുന്നു എന്നാണ് കേള്‍ക്കുന്നത്.നവംബര്‍ 12 ന് ബിഗ് സ്‌ക്രീനില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.  
മലയാളം, തെലുങ്ക്,തമിഴ്,ഹിന്ദി,കന്നഡ ഭാഷകളായി ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.നേരത്തെ മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് നീണ്ടു പോകുകയാണ്.
 
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും കൈകോര്‍ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സിനിമയ്ക്കുവേണ്ടി അടിപൊളി മേക്കോവറിലാണ് നടന്‍ എത്തുന്നത്.ഇന്ദ്രജിത്ത് സുകുമാരന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ശോഭിത ധൂലിപാല,സുരഭി ലക്ഷ്മി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
 
ജിതിന്‍ കെ ജോസ് ആണ് കുറുപ്പ് എന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. കെ എസ് അരവിന്ദ്, ഡാനിയല്‍ സയൂജ് നായര്‍ എന്നിവര്‍ സംയുക്തമായാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം; മുന്നില്‍ തിരുവനന്തപുരം

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

അടുത്ത ലേഖനം
Show comments