Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്രതീക്ഷിക്കാത്ത സമയത്ത് സുരേഷ് ഗോപി ചിത്രം റിലീസ് ചെയ്തു; മമ്മൂട്ടിയുടെ 'സ്റ്റാലിന്‍ ശിവദാസ്' ബോക്‌സ്ഓഫീസില്‍ മൂക്കുംകുത്തി നിലത്തേക്ക്

പ്രതീക്ഷിക്കാത്ത സമയത്ത് സുരേഷ് ഗോപി ചിത്രം റിലീസ് ചെയ്തു; മമ്മൂട്ടിയുടെ 'സ്റ്റാലിന്‍ ശിവദാസ്' ബോക്‌സ്ഓഫീസില്‍ മൂക്കുംകുത്തി നിലത്തേക്ക്
, ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (13:31 IST)
മലയാള സിനിമയില്‍ സൂപ്പര്‍താര സിനിമകളുടെ ബോക്‌സ്ഓഫീസ് പോരാട്ടം പുതുമയുള്ള കാര്യമല്ല. വര്‍ഷങ്ങളായി ഉത്സവ സീസണുകളില്‍ സൂപ്പര്‍താരങ്ങള്‍ സിനിമകളിലൂടെ ഏറ്റുമുട്ടുന്നുണ്ട്. 1999 ല്‍ അങ്ങനെയൊരു സൂപ്പര്‍താര മത്സരം നടന്നു. ബോക്‌സ്ഓഫീസില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും നേര്‍ക്കുനേര്‍. അന്ന് വിജയം സ്വന്തമാക്കിയത് സുരേഷ് ഗോപിയാണ്. 
 
ടി.ദാമോദരന്‍ മാസ്റ്ററുടെ തിരക്കഥയില്‍ ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയാണ് സ്റ്റാലിന്‍ ശിവദാസ്. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ദിനേശ് പണിക്കര്‍ ആയിരുന്നു നിര്‍മാണം. മമ്മൂട്ടിക്ക് പുറമേ ജഗദീഷ്, കുശ്ബു, ക്യാപ്റ്റന്‍ രാജു, ശങ്കര്‍ തുടങ്ങിയവരാണ് സ്റ്റാലിന്‍ ശിവദാസില്‍ അഭിനയിച്ചത്. 
 
1999 മാര്‍ച്ച് 12 വെള്ളിയാഴ്ചയാണ് സിനിമ തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം മികച്ച കളക്ഷന്‍ ലഭിച്ചു. രണ്ടാം ദിനവും നല്ല കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചത്. ആദ്യ രണ്ട് ദിവസങ്ങളിലെ പോലെ ഒരാഴ്ച കളക്ഷന്‍ കിട്ടിയാല്‍ തന്റെ മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്ന് നിര്‍മാതാവ് ദിനേശ് പണിക്കര്‍ പ്രതീക്ഷിച്ചു. 
 
അങ്ങനെയിരിക്കെയാണ് ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം 'പത്രം' അപ്രതീക്ഷിതമായി റിലീസ് ചെയ്തു. പത്രത്തിന്റെ റിലീസ് പല കാരണങ്ങള്‍ നീണ്ടുപോകുന്ന സമയമായിരുന്നു അത്. മാത്രമല്ല, വെള്ളിയാഴ്ചകളിലാണ് അക്കാലത്ത് സിനിമകള്‍ റിലീസ് ചെയ്തിരുന്നത്. പത്രം അപ്രതീക്ഷിതമായി റിലീസ് ചെയ്തതാകട്ടെ ഒരു ഞായറാഴ്ച. സ്റ്റാലിന്‍ ശിവദാസ് റിലീസ് ചെയ്ത് മൂന്നാം ദിവസമായിരുന്നു പത്രത്തിന്റെ റിലീസ്. 
 
ആദ്യ ദിവസം തന്നെ പത്രത്തിന് നല്ല അഭിപ്രായം ലഭിച്ചു. സ്റ്റാലിന്‍ ശിവദാസിനേക്കാള്‍ കൂടുതല്‍ തിയറ്ററുകളില്‍ പത്രം കളിച്ചു. പിന്നീട് പത്രത്തിന് നല്ല തിരക്ക് അനുഭവപ്പെടുകയും സ്റ്റാലിന്‍ ശിവദാസിന്റെ ഗ്രാഫ് പെട്ടന്ന് താഴുകയും ചെയ്തു. പത്രം അന്ന് റിലീസ് ചെയ്തില്ലായിരുന്നെങ്കില്‍ സ്റ്റാലിന്‍ ശിവദാസ് തിയറ്ററുകളില്‍ മികച്ച വിജയം നേടുമായിരുന്നു എന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഴുവിനെ ഏറ്റവും മികച്ച സിനിമാ അനുഭവം ആക്കുവാന്‍ തേനി ഈശ്വര്‍, മമ്മൂട്ടി ചിത്രത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍