Publish Date: Wed, 06 Oct 2021 (17:11 IST)
Updated Date: Wed, 06 Oct 2021 (17:13 IST)
തിയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍, സാഹചര്യം വിലയിരുത്തിയ ശേഷമേ പല ബിഗ് ബജറ്റ് ചിത്രങ്ങളും തിയറ്ററുകളില്‍ എത്തുകയുള്ളൂ. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് തോന്നുന്നു. ഈ സമയത്താണ് സുരേഷ് ഗോപിയുടെ 'കാവല്‍' ധൈര്യത്തോടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബര്‍ 25നാണ് സുരേഷ് ഗോപി ചിത്രത്തിന്റെ റിലീസ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം പുറത്തുവരും. മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ചേര്‍ന്ന് കാവല്‍ സുരേഷ് ഗോപി ആരാധകര്‍ക്ക് ഇഷ്ടമാകും. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്. 'തമ്പാന്‍' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്.