ആഹാന, ദിയ, ഇഷാനി...എല്ലാവരും വാടക വീട്ടില്‍ ജനിച്ചവര്‍, കുറിപ്പുമായി നടന്‍ കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 8 നവം‌ബര്‍ 2021 (10:04 IST)
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധുവിന്റെ 50-ാം പിറന്നാള്‍. 1994 ലില്‍ കല്യാണം കഴിക്കുമ്പോള്‍ തനിക്ക് 26 സിന്ധുവിനു 22 കഴിഞ്ഞുവെന്നും നടന്‍ പറയുന്നു. വിവാഹ ജീവിതം 27ഴാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുകയാണ് കൃഷ്ണകുമാര്‍.  
 
കൃഷ്ണ കുമാറിന്റെ വാക്കുകള്‍ 
 
'സ്ത്രീ'യിലെ ഐശ്വര്യത്തിന് ഇന്ന് 50..
 സിന്ധുവും ഞാനും തമ്മില്‍ കാണാന്‍ തുടങ്ങിയത് 93 ല്‍ എപ്പോഴൊ ആണ്. ആദ്യ സിനിമയായ കാഷ്മീരം റിലീസിന് മുന്‍പ് സുഹൃത്തും സഹോദര തുല്യനുമായ അപ്പ ഹാജയുടെ 'കിങ് ഷൂസ്', അവിടെ വെച്ചാണ് ആദ്യമായി ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്നതു. പിന്നെ അത് പരിചയത്തിലേക്കും അടുപ്പത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും..
 
 അന്ന് സിന്ധു സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെയും ഞാന്‍ അത്ര സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരു കുടുംബത്തിലെ അംഗവും.. ജാതിയും വ്യത്യസ്തം.. പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം. ഇതെല്ലാം മറികടന്നു ജീവിതം ആരംഭിച്ചു. ചങ്കൂറ്റം എന്ന അദൃശ്യ ശക്തി ആവോളം തന്നു ദൈവം ഞങ്ങളെ മുന്നോട്ട് നയിച്ചു.. എല്ലാ രണ്ടര വര്‍ഷത്തിലും ഓരോ നക്ഷത്രങ്ങള്‍ക്ക് സിന്ധു ജന്മം നല്‍കി.. ആഹാന, ദിയ, ഇഷാനി...എല്ലാവരും വാടക വീട്ടില്‍ ജനിച്ചവര്‍. ഒടുവില്‍ സ്വന്തം വീടായ 'സ്ത്രീയി'ലും ഒരു താരം പിറന്നു.. സുന്ദരിയായ ഹാന്‍സിക.
 
   എല്ലാ അമ്മ മാരെയും പോലെ സിന്ധുവിനും മക്കളെ വളര്‍ത്താന്‍ വലിയ ഇഷ്ടമാണ്. സ്‌കൂള്‍, ട്യൂഷന്‍, ഡാന്‍സ് ക്ലാസ്സ് എല്ലായിടത്തും കൂടെ കാണും. സ്ത്രീകള്‍ ആണ് നല്ല മാനേജര്‍സ്.. അതേ അവര്‍ ആണുങ്ങളെക്കാള്‍ കാര്യങ്ങള്‍ നന്നായി മാനേജ് ചെയ്യുമെന്നാണ് എന്റെ വിശ്വാസം... അനുഭവം.. ഞാന്‍ എത്ര വരുമാനം ഉണ്ടാക്കിയാലും ഇല്ലെങ്കിലും എങ്ങനെയെങ്കിലും വീട് നടത്തി കൊണ്ടുപോകാന്‍ ഒരു പ്രത്യേക കഴിവ് സിന്ധുവിനുണ്ട്.. ഇതൊക്കെ പറയുമ്പോള്‍ തോന്നും ഞങ്ങള്‍ക്കിടയില്‍ സ്‌നേഹം മാത്രമേ ഉള്ളു എന്ന്. 
 
അല്ല.. ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും നല്ല വഴക്കും ഉണ്ടാകാറുണ്ട്.. വലിയ പ്രശ്‌നങ്ങള്‍ ഒക്കെ നിസ്സാരമായി പരിഹരിക്കും, എന്നാല്‍ നിസ്സാര കാര്യങ്ങളില്‍ കേറി പിടിച്ചാണ് വഴക്കുണ്ടാവുന്നത്.. പക്ഷെ ഒന്നോര്‍ത്താല്‍ ഇതെല്ലാം കൂടിചേരുന്നതിനെയാണല്ലോ ജീവിതം എന്ന് പറയുന്നതു.. 
94 ലില്‍ കല്യാണം കഴിക്കുമ്പോള്‍ സിന്ധുവിനു 22 കഴിഞ്ഞു.. എനിക്ക് 26..വിവാഹ ജീവിതം 27ഴാം വര്‍ഷത്തിലേക്കു കടക്കുന്നു. മാതാപിതാക്കളുടെ കൂടെ കഴിഞ്ഞതിനേക്കാള്‍ കാലം ഭര്‍ത്താവിന്റെയും കുട്ടികളുടേയും കൂടെ. 
 
    
2021ല്‍ നിന്നും പുറകോട്ടു നോക്കുമ്പോള്‍ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ നേട്ടങ്ങളും, ഉയര്‍ച്ചകളും, സന്തോഷവും ആണ് കാണുന്നത്. ഈ വിജയത്തിന്റെ ഒക്കെ പിന്നില്‍ ഒരു വ്യക്തിയുണ്ട്, കുടുംബത്തിന്റെ അച്ചുതണ്ട് എന്ന് പറയുന്നതാവും ശെരി, കാരണം എല്ലാവരും എല്ലാ കാര്യങ്ങള്‍ക്കും സിന്ധുവിനെ ആണ് ആശ്രയിക്കുന്നത്. സിന്ധു ഇന്ന് ഈ സുന്ദര ലോകത്തില്‍ വന്നിട്ട് 50 വര്‍ഷം.. സിന്ധുവിന്റെ മാതാപിതാക്കള്‍ സന്തുഷ്ടരാണ്, കൂടെപഠിച്ചവര്‍, സ്‌നേഹിതര്‍, മക്കള്‍ എല്ലാവരും സിന്ധുവിനാല്‍ സന്തുഷ്ടരാണ്. ഞാനും.. തുടര്‍ന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് 'സ്ത്രീ'യിലെ ഐശ്വര്യമായ സിന്ധുവിനു അന്‍പതാം പിറന്നാള്‍ ആശംസകള്‍ നേരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെല്‍ക്കം മോദി: ഇസ്രായേലിന്റെ ജറുസലേം പോസ്റ്റിന്റെ മുന്‍ പേജില്‍ നിറഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രി

അശ്ലീല ഉള്ള്ടക്കം, അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം

'ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ': ഇന്ത്യാ-പാക് ആണവയുദ്ധം തടഞ്ഞത് താനെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്

കേരള സ്റ്റോറി 2 വിവാദം: സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; പിഎസ്‌സി അപേക്ഷാ പ്രായപരിധി 40 വയസ്സായി ഉയർത്തി

അടുത്ത ലേഖനം
Show comments