ജീവിതത്തിലെ പുതിയ ചുവടുവെപ്പ് . പിറന്നാള്‍ ദിനത്തില്‍ നടി അഹാന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു.
'തോന്നല്‍' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് തന്റെ തലയിലെ ഒരു വിത്തായിരുന്നു ചിത്രമെന്ന് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നടി പറഞ്ഞു.
'6 മാസം മുമ്പ് ചിത്രം എന്റെ തലയില്‍ ഒരു ചെറിയ വിത്തായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ അതിന് സ്നേഹവും പോഷണവും നല്കി അത് ജീവന് പ്രാപിക്കുന്നത് നോക്കി. അതിനാല്‍ ഈ ചിത്രത്തെ എന്റെ ആദ്യത്തെകുഞ്ഞ് എന്ന് വിളിക്കുന്നത് സുരക്ഷിതമാണെന്ന് ഞാന്‍ കരുതുന്നു.
ഞാന്‍ സേനഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഹൃദയത്തില്‍ നിന്ന് ഒത്തുചേര്‍ന്നു. ഒക്ടോബര്‍ 30 ന് തോന്നല്‍ ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും പ്രതീക്ഷയോടെ നിങ്ങളിലേക്ക് കടക്കും.'-അഹാന കുറിച്ചു.