Publish Date: Mon, 01 Nov 2021 (10:16 IST)
Updated Date: Mon, 01 Nov 2021 (10:18 IST)
നടന്‍ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണയുടെ ജന്മദിനമാണ് ഇന്ന്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ അഭിനയരംഗത്തേക്ക് വീട്ടിലെ കുട്ടി താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് അച്ഛന്‍ കൃഷ്ണകുമാര്‍.
4 പെണ്‍മക്കളുടെ അച്ഛനാണ് നടന്‍ കൃഷ്ണകുമാര്‍.താര കുടുംബത്തിലെ ഓരോ അംഗങ്ങളും ആരാധകര്‍ക്ക് പ്രിയരാണ്.അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്‍. നടി അഹാനയെക്കാള്‍ 10 വയസ്സ് കുറവുണ്ട് ഹന്‍സികയ്ക്ക്.
അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രമായി എത്തുന്ന അടി ഒരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.