Publish Date: Thu, 28 Oct 2021 (09:55 IST)
Updated Date: Thu, 28 Oct 2021 (10:04 IST)
സുരേഷ് ഗോപിയുടെ കാവല്‍ തിയേറ്ററുകളിലേക്ക്. റിലീസിന് മുന്നോടിയായി സിനിമയുടെ പ്രിവ്യൂ തിയേറ്ററില്‍ തന്നെ കണ്ട് നടന്‍.നവംബര്‍ 25നാണ് റിലീസ്.
'ഷേണായിസില്‍ കാവലിന്റെ പ്രിവ്യൂ ഉണ്ടായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമുള്ള ഒരു തിയേറ്റര്‍ അനുഭവം വളരെ ഹൃദ്യമായി തോന്നി. നവംബര്‍ 25 മുതല്‍ കാവലിരിക്കാന്‍ തയ്യാറാകൂ'- സുരേഷ് ഗോപി കുറിച്ചു.
കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ പഴയ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും സംവിധായകന്‍ നിതിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞിരുന്നു.ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്