Publish Date: Sat, 09 Oct 2021 (14:52 IST)
Updated Date: Sat, 09 Oct 2021 (14:57 IST)
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ നടന്‍ ഷമ്മി തിലകനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിനിമയിലെ തന്റെ കഥാപാത്രത്തെ ഒരു സൂചന ഷമ്മി തിലകന്‍ നല്‍കി.
400000 ഫോളോവേഴ്‌സിനെ ഫെയ്‌സ്ബുക്കില്‍ നേടിയ സന്തോഷം പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതിയ കുറിപ്പിന് താഴെയാണ് ആരാധകര്‍ ചോദ്യങ്ങളുമായി എത്തിയത്. ജോഷി ചിത്രങ്ങളില്‍ എപ്പോഴും നല്ല വേഷങ്ങള്‍ ഷമ്മി തിലകന് കിട്ടാറുണ്ട് എന്ന ഒരു ആരാധകന്റെ കമന്റിന് താഴെയാണ് പാപ്പനില്‍ കിടിലന്‍ വേഷമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് നടന്‍ വെളിപ്പെടുത്തിയത്.
ഗോകുല്‍ സുരേഷ്,നൈല ഉഷ, സണ്ണി വെയ്ന്‍, നീതാ പിള്ള എന്നിവരാണ് പാപ്പനില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല.