Publish Date: Sat, 16 Oct 2021 (17:24 IST)
Updated Date: Sat, 16 Oct 2021 (17:27 IST)
മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും സംഗീതത്തിനും പ്രാധാന്യം നല്‍കിയായിരുന്നു ഒരുക്കിയത്. സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഈ ലോകത്ത് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമയിലെ ഗാനത്തിലൂടെ മികച്ച പിന്നണി ഗായികയ്ക്കുളള പുരസ്‌കാരം നിത്യ മാമന്‍ നേടി. നിന്നെക്കുറിച്ച് അഭിമാനിക്കുന്നു എന്നാണ് സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍ നിത്യയ്ക്ക് അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കു വെച്ചു കൊണ്ട് പറഞ്ഞത്.
'നിന്റെ ആദ്യത്തെ കേരള സംസ്ഥാന അവാര്‍ഡിന് അഭിനന്ദനങ്ങള്‍.
നിന്നെക്കുറിച്ച് വളരെ അഭിമാനിക്കുന്നു. നിനക്ക് ഇത് പൂര്‍ണ്ണമായും അര്‍ഹിക്കുന്നു'- കൈലാസ് മേനോന്‍ കുറിച്ചു.