Publish Date: Sat, 16 Oct 2021 (17:20 IST)
Updated Date: Sat, 16 Oct 2021 (17:24 IST)
രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും ഒന്നിച്ച ചിത്രമാണ് 'ലവ്'. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ ഇത്തവണത്തെ സംസ്ഥാന അവാര്‍ഡിലും തിളങ്ങി. തങ്ങളുടെ സിനിമയ്ക്ക് പുരസ്‌കാരം ലഭിച്ച സന്തോഷത്തിലാണ് ഷൈന്‍ ടോം ചാക്കോ.
'കേരള സംസ്ഥാന അവാര്‍ഡ് 2020 ലെ മികച്ച വിഷ്വല്‍ ഇഫക്റ്റ് അവാര്‍ഡിനായി ലവ് തിരഞ്ഞെടുത്തിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി'- ഷൈന്‍ ടോം ചാക്കോ കുറിച്ചു.
സുധി കൊപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.സംവിധായകന്‍ ഖാലിദിന്റെ സഹോദരന്‍ ജിംഷി ഖാലിദാണ് ഛായാഗ്രാഹകന്‍.