Publish Date: Sat, 16 Oct 2021 (16:28 IST)
Updated Date: Sat, 16 Oct 2021 (16:30 IST)
'വെള്ളം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 2020 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജയസൂര്യ കരസ്ഥമാക്കിയത്. വാശിയേറിയ പോരാട്ടമാണ് മികച്ച നടനെ തിരഞ്ഞെടുക്കാനുള്ള കാറ്റഗറിയില്‍ നടന്നത്. ഫഹദ് ഫാസില്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ പ്രമുഖ നടന്‍മാരെല്ലാം അവസാന നിമിഷം വരെ മത്സരരംഗത്തുണ്ടായിരുന്നു.
വീട്ടില്‍ കുടുംബസമേതമാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം തനിക്കാണെന്ന വാര്‍ത്ത ജയസൂര്യ അറിയുന്നത്. മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഭാര്യ സരിതയും മക്കളും ജയസൂര്യക്കൊപ്പമുണ്ടായിരുന്നു. ജയസൂര്യയുടെ വീട്ടില്‍ നിന്നുള്ള ആഘോഷനിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.