Publish Date: Thu, 04 Jun 2026 (13:25 IST)
Updated Date: Thu, 04 Jun 2026 (13:14 IST)
മോഹന്‍ലാല്‍ നായകനായ ദൃശ്യം 3 ബോക്സോഫീസില്‍ മികച്ച പ്രകടനം നടത്തുന്നതിനിടെ റിലീസിനായി തയ്യാറെടുത്ത് ദൃശ്യം ഹിന്ദി വേര്‍ഷന്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചിരിക്കുകയാണ് സംവിധായകനായ അഭിഷേക് പഥക്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും സിനിമയുമായി ബന്ധപ്പെട്ട എല്ലാവര്ക്കും പഥക് നന്ദി പറഞ്ഞു.
ദൃശ്യം 3 ചിത്രീകരണം പൂര്‍ത്തിയായി. കഴിഞ്ഞ കുറെ മാസങ്ങളായി ഒട്ടനവധി രാപ്പകലുകള്‍ സിനിമയ്ക്കായി ചെലവഴിച്ചു. വെല്ലുവിളികളെ അതിജീവിച്ചു. സാവധാനം ഈ കഥയ്ക്ക് ജീവന് നല്കി. സിനിമയ്ക്ക് പുറകില്‍ പ്രവര്‍ത്തിച്ച എല്ലാ അവിശ്വസനീയമായ വ്യക്തികള്‍ക്കും എന്റെ നന്ദി. അഭിഷേക് പഥക് കുറിച്ചു.
മലയാളം പതിപ്പില്‍ നിന്ന് വ്യത്യസ്തമായ കഥയാകും സിനിമയ്ക്കെന്ന് അഭിഷേക് പഥക് പറയുന്നു. മലയാളം പതിപ്പ് ഫാമിലി ഡ്രാമയ്ക്കാണ് പ്രാധാന്യം നല്‍കിയത്. എന്നാല്‍ ഫാമിലി ത്രില്ലറായിരിക്കും ദൃശ്യം 3. സിനിമയുടെ ഘടന് അങ്ങനെയാണ്. ട്രെയ്ലര് പുറത്തുവരുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാകും. പഥക് പറഞ്ഞു. ഒക്ടോബര്‍ 2നാണ് സിനിമ തിയേറ്ററുകളിലെത്തുക.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക