Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിന്‍റെ ആ ബ്രഹ്‌മാണ്ഡ ചിത്രത്തെക്കുറിച്ച് അറിയില്ല: സന്തോഷ് ശിവൻ

കെ ആര്‍ അനൂപ്
ബുധന്‍, 30 ഡിസം‌ബര്‍ 2020 (10:52 IST)
മോഹൻലാലിനെ നായകനാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം സന്തോഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ആശിർവാദ് സിനിമാസിന്റെ പതിനൊന്നാം വാർഷികത്തോടനുബന്ധിച്ച് സിനിമ പ്രഖ്യാപിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് സന്തോഷ് ശിവൻ.
 
ട്വിറ്ററിലൂടെയായിരുന്നു സംവിധായകൻറെ പ്രതികരണം. തനിക്ക് ഇങ്ങനെയൊരു പ്രൊജക്ടിനെക്കുറിച്ച് അറിവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എ ആർ റഹ്മാൻ ഈ ചിത്രത്തിനു സംഗീതമൊരുക്കുന്നുണ്ടെന്നും സംവിധായകനായ സന്തോഷ് ശിവൻ തന്നെ ഛായാഗ്രഹണവും നിർവഹിക്കുന്നുവെന്നുമുള്ള അഭ്യൂഹങ്ങളെ തള്ളിയിരിക്കുകയാണ് അദ്ദേഹം. 
 
മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ക്യാമറ സന്തോഷ് ശിവനാണ് കൈകാര്യം ചെയ്യുന്നത്. 2021 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഗോവയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസിന്റെ വിഹിതവും വരുമാനവും സംബന്ധിച്ച് ഇറാനും ഒമാനും ധാരണയിലെത്തിയതായി റെവല്യൂഷണറി ഗാര്‍ഡ്

മഴ കനിഞ്ഞില്ല; കര്‍ണാടകയില്‍ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട രണ്ടാമത്തെ വര്‍ഷമായി 2026

നേപ്പാൾ പ്രളയം: മരണസംഖ്യ 400 ലേക്ക്, 1400 ലേറെ പേരെ കാണാനില്ല

നേപ്പാളില്‍ പുതിയ വെള്ളപ്പൊക്ക സാധ്യതകളെക്കുറിച്ച് ചൈനയുടെ മുന്നറിയിപ്പ്; 290 ഇന്ത്യക്കാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല

'അച്ഛനെ അമ്മയ്ക്ക് പകരം വയ്ക്കാന്‍ കഴിയില്ല': ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ പക്ഷം തിരഞ്ഞെടുക്കാന്‍ വിസമ്മതിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments