Publish Date: Tue, 29 Dec 2020 (23:26 IST)
Updated Date: Tue, 29 Dec 2020 (23:29 IST)
വിജയുടെ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. പൊങ്കൽ ആഘോഷമാക്കാനായി 'മാസ്റ്റർ' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജനുവരി 13 ന് വിവിധ ഭാഷകളിലായി ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും.
വിജയ്, വിജയ് സേതുപതി എന്നിവർ പരസ്പരം കൊമ്പുകോർക്കാനായി മുഖത്തോട് മുഖം നോക്കി നിൽക്കുന്ന പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് റിലീസ് ഡേറ്റ് നിർമാതാക്കൾ പ്രഖ്യാപിച്ചത്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്നത് സ്ഥിരീകരിക്കുകയും ചെയ്തു. ബിഗ് സ്‌ക്രീനുകളിൽ 'മാസ്റ്റർ' കാണാൻ ആരാധകർ ഒരു വർഷത്തോളം കാത്തിരുന്നു. തമിഴകത്തെ വലിയ നടന്മാരായ വിജയേയും വിജയ് സേതുപതിയേയും തിയേറ്ററുകളിൽ കാണാൻ ഇനി ദിവസങ്ങൾ മാത്രം.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോൺ ദുരൈരാജ് എന്ന കോളേജ് പ്രൊഫസറായി വിജയ് എത്തുമ്പോൾ വിജയ് സേതുപതി ഒരു ഗ്യാങ്സ്റ്ററായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഭവാനി എന്നാണ് പേര് നൽകിയിരിക്കുന്നത്.
സെവൻ സ്ക്രീൻ സ്റ്റുഡിയോയുമായി ചേർന്ന് എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് മാസ്റ്റർ നിർമ്മിക്കുന്നത്.
കെ ആര് അനൂപ്
Publish Date: Tue, 29 Dec 2020 (23:26 IST)
Updated Date: Tue, 29 Dec 2020 (23:29 IST)