ആര്‍ത്തി പാടില്ല,'കാവല്‍'ന് ഒ.ടി.ടിയില്‍ നിന്ന് വന്‍ ഓഫറുകള്‍ വന്നിരുന്നു:ജോബി ജോര്‍ജ്

കെ ആര്‍ അനൂപ്
വ്യാഴം, 11 നവം‌ബര്‍ 2021 (11:00 IST)
കാവല്‍ റിലീസിന് ഒരുങ്ങുകയാണ്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം ധൈര്യത്തോടെ റിലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രമാണ് കാവല്‍. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്‍ തുകയുമായി സമീപിച്ചിട്ടും തീയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു നിര്‍മ്മാതാവ് ജോബി ജോര്‍ജ്. 
 
തനിക്ക് ഒ.ടി.ടിയില്‍ നിന്ന് വന്‍ ഓഫറുകള്‍ വന്നിരുന്നു. 9 അക്കമുള്ള സംഖ്യയാണ് അവര്‍ കാവലിനായി തരാമെന്ന് പറഞ്ഞതെന്ന് ജോബി ജോര്‍ജ്. അത് എത്രയെന്ന് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
'എനിക്ക് പക്ഷേ ആ സംഖ്യ ആവശ്യമില്ല. ഞാന്‍ മുടക്കിയ പണം അല്ലാതെ തന്നെ സാറ്റലൈറ്റ് റൈറ്റ്‌സായിട്ടൊക്കെ തിരിച്ചുകിട്ടും. എനിക്ക് അതുമതി. ആര്‍ത്തി പാടില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.'- എന്ന് ജോബി ജോര്‍ജ് പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാണിജ്യ സിലിണ്ടറുകള്‍ ലഭ്യമല്ല; കൊച്ചിയിലെ 70 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടി

സീറ്റില്ലെങ്കിൽ ബിജെപിയിലേക്ക് ! സുധാകരൻ രണ്ടുംകൽപ്പിച്ച്

ഇന്ത്യയുടെ എല്‍പിജി ടാങ്കര്‍ കപ്പലായ നന്ദാദേവി ഹോര്‍മുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടു; വഹിക്കുന്നത് 46000 മെട്രിക് ടണ്‍ ദ്രവീകൃത ഗ്യാസ്

ഉയര്‍ന്ന താപനില; സംസ്ഥാനത്ത് ഈ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

'പ്രധാനമന്ത്രി മോദി അയച്ച ആളും സുരേഷ് ഗോപിയും എന്നെ ബന്ധപ്പെട്ടു'; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ഐഎം വിജയന്‍

അടുത്ത ലേഖനം
Show comments