സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, മരണ ഒൻപതായി: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനപ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Publish Date: Mon, 21 Sep 2026 (10:05 IST)
Updated Date: Mon, 21 Sep 2026 (10:07 IST)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. മലയോരമേഖലയില്‍ മഴ ശക്തമായതോടെ സംസ്ഥാനത്ത് മരണം 9 ആയി. ഇടുക്കിയിലും കോട്ടയത്തും മണ്ണിടിച്ചിലിലും മലപ്പുറത്ത് മലവെള്ളപാച്ചിലിലുമാണ് മരണങ്ങള് സംഭവിച്ചത്. അതേസമയം 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനപ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക